മൂന്ന് വയസുകാരിയെ ബലികൊടുക്കാന്‍ ശ്രമിച്ച് ശാസ്ത്ര അധ്യാപകനും കുടുംബവും, കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ഉദല്‍പൂര്‍: മൂന്ന് വയസുകാരിയെ ബലികൊടുക്കാനുള്ള ശാസ്ത്ര അധ്യാപകന്റെയും കുടുംബത്തിന്റെയും ശ്രമം തടയാന്‍ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അധ്യാപകന്റെ മകനായ പുലകേഷ് സഹാരിയയാണ് കൊല്ലപ്പെട്ടത്, സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആസാമിലെ ഉദല്‍പൂരില്‍ ഉദല്‍പൂരില്‍ സംഭവം. ശാസ്ത്ര ആധ്യാപകന്റെ ബന്ധുവിന്റെ മൂന്ന് വയസുകാരിയായ മകളെ ബലി കൊടുക്കാനായിരുന്നു കുടുംബത്തിന്റെ പദ്ധതി. വിവരമറിഞ്ഞ നാട്ടുകാരാണ് കുടംബത്തിലെ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ നഗ്‌നരായി മന്ത്രം ഉരുവിടുന്നെന്നും കുട്ടിയെ കൊല്ലാന്‍ പോകുന്നെന്നും കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. നീളമുള്ള വാളുപയോഗിച്ച് കുട്ടിയെ കഴുത്തറുത്ത് കൊല്ലാന്‍ മന്ത്രവാദി ശ്രമിക്കുന്ന സമയത്ത് നാട്ടുകാരും പൊലീസും ഇടപെടുകയായിരുന്നു. അതേസമയം കുടുംബാംഗങ്ങള്‍ വാളുകളും മറ്റും ഉപയോഗിച്ച് തിരിച്ച് ആക്രമണം നടത്തുകയായിരുന്നു. വീട്ടിലെ ഇരുചക്രവാഹനങ്ങളും കാറും ടിവിയുമൊക്കെ അവര്‍ തീവച്ച് നശിപ്പിക്കുകയും ചെയ്തു. കുടുംബം അക്രമാസക്തരായതുകൊണ്ടാണ് വെടിയുതിര്‍ത്തെതെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് വര്‍ഷം മുമ്പ് ഈ കുടുംബത്തിലെ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. അതിന് ശേഷം സ്ഥിരമായി ഇവിടെ മന്ത്രവാദം നടത്താറുണ്ടെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. പരിക്കേറ്റ അധ്യാപകനും മറ്റുള്ളവരും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ എട്ടുപേരെ പൊലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍