ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പിന്‍വലിക്കാതെ വ്യോമാതിര്‍ത്തി തുറക്കില്ലെന്ന് പാകിസ്ഥാന്‍

ഇസ്‌ലാമാബാദ്: പോര്‍വിമാനങ്ങള്‍ അതിര്‍ത്തിയില്‍ നിന്നു പിന്‍വലിക്കാതെ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി തുറന്നുകൊടുക്കില്ലെന്ന് വ്യക്തമാക്കി പാകി
സ്ഥാന്‍. വ്യോമാതിര്‍ത്തി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട ഇന്ത്യയെ നിലപാട് അറിയിച്ചതായി പാക് വ്യോമയാന സെക്രട്ടറി ഷാരുഖ് നുസ്രത്ത് വ്യോമയാന സെനറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയെ അറിയിച്ചു.ജൂലൈ 26 വരെ കിഴക്കന്‍ പാകിസ്ഥാ നിലൂടെ വിമാനങ്ങള്‍ പറക്കുന്നത് നിരോധിച്ചതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയുമായി വ്യോമാതിര്‍ത്തി പങ്കിടുന്ന മേഖലയാണ് ഇത്. വ്യോമാതിര്‍ത്തി തുറന്നുകൊടു ക്കേണ്ടതുണ്ടോ എന്നതു സംബന്ധിച്ച് ജൂലൈ 26ന് തീരുമാനം ഉണ്ടാകും. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് ആകാശം ഉപയോഗിക്കുന്നതിനുള്ള വിലക്ക് നീട്ടുന്നത്. ഫെബ്രുവരി 26ന് ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണമാണു പാക്കിസ്ഥാനെ പ്രകോപിപ്പിച്ചത്. ശരാശരി 400 വിമാനങ്ങളാണ് ദിവസവും പാക് ആകാശം ഒഴിവാക്കി പറക്കുന്നത്. ആകെയുള്ള 11 വ്യോമപാതകളില്‍ ദക്ഷിണ പാകിസ്ഥാനിലൂടെയുള്ള രണ്ടെണ്ണം മാത്രമാണ് തുറന്നുകൊടുത്തിട്ടുള്ളത്. പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതോടെ ജൂലൈ രണ്ടു വരെ എയര്‍ ഇന്ത്യയ്ക്ക് 491 കോടി നഷ്ടമുണ്ടായതായി വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി രാജ്യസഭയെ അറിയിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍