കാഞ്ഞങ്ങാട് പൈതൃക നഗരമാക്കും: മന്ത്രി


കാഞ്ഞങ്ങാട്: അനുദിനം വളരുന്ന കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനു നഗര റോഡിനു സമാന്ത രമായി ഫ്‌ളൈ ഓവര്‍ നിര്‍മിക്കുന്നതിനും പൈതൃകനഗ രമാ ക്കുന്നതിനും മന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥതല യോഗം നടന്നു. കാഞ്ഞങ്ങാട് പൊതുമരാമത്ത് ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗം പദ്ധതികളുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ച നടത്തി. കോട്ടച്ചേരി ഇക്ബാല്‍ ജംഗ്ഷന്‍ മുതല്‍ ഗാന്ധി സ്മൃതിമണ്ഡപം വരെ 1100മീറ്റര്‍ ഫ്‌ളൈ ഓവര്‍ നിര്‍മിക്കു ന്നതിന് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ തയാറാക്കിയ പ്രാഥമിക സര്‍വേ റിപ്പോര്‍ട്ട് യോഗത്തില്‍ അവ തരിപ്പിച്ചു. വ്യാപാരി വ്യവസായികളുള്‍പ്പടെയുള്ളവരുടെയും നാട്ടുകാരുടെയും അഭിപ്രായം സ്വരൂപിക്കുന്നതിന് തീരുമാനിച്ചു. 18നു സബ് കളക്ടര്‍ അരുണ്‍ കെ. വിജയനും ആര്‍ബിഡിസി ഉദ്യോ ഗസ്ഥരും വിവിധ സംഘടനാ പ്രതിനിധികളുമായി പ്രാഥ മിക ചര്‍ച്ച നടത്തും. ഫ്‌ളൈ ഓവറും സര്‍വീസ് റോഡുകളും ഉള്‍പ്പെടുന്നതാണ് പദ്ധതി 2017-18 ബജറ്റ് പ്രസംഗത്തില്‍ സംസ്ഥാന ധനകാര്യമന്ത്രി ഈ പദ്ധതിക്ക് 40 കോടി രൂപ വകയിരുത്തിയിരുന്നു.പട്ടണത്തിലെ ഗതാഗതക്കുരുക്കിനു ശാശ്വതപരിഹാരം കാണാന്‍ ഉപകരിക്കുന്ന പദ്ധതിയാണിത്.കാഞ്ഞങ്ങാട് നഗരത്തില്‍ രണ്ടേക്കറോളം സ്ഥലമാണ് പൈതൃകനഗരമാക്കുന്നത്. ഇതിനായി 1.53 ഏക്കര്‍ ഭൂമി കൈമാറിയിട്ടുണ്ട്. 90 സെന്റ് ഭൂമികൂടി ലഭ്യമാക്കേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. ടൗണ്‍ സ്‌ക്വയര്‍, നിത്യാനന്ദ കോട്ട, ഹൊസ്ദുര്‍ഗ് കോട്ട, ആര്‍ട്ട് ഗ്യാലറി എന്നിവ ഉള്‍പ്പെടെയുള്ളവ പൈതൃകനഗരിയില്‍പ്പെടുത്തും. ഇതിന്റെ രൂപരേഖ വിദഗ്ധര്‍ മന്ത്രിയുടെ മുമ്പാകെ പ്രദര്‍ശിപ്പിച്ചു. ടൗണ്‍ സ്‌ക്വയര്‍, പൈതൃകനഗരം എന്നിവയ്ക്ക് 15 കോടി രൂപ വേണ്ടിവരും. ഇരുപദ്ധതികളും ആക്ഷേപങ്ങളില്ലാതെ പൊതുജനങ്ങളുടെ ആശങ്കകള്‍ മാറ്റിയായിരിക്കും നടപ്പിലാക്കുകയെന്ന് മന്ത്രി ഉറപ്പുനല്‍കി. മന്ത്രിയെ കൂടാതെ ജില്ലാ കളക്ടര്‍ ഡി. സജിത് ബാബു, നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍, സബ് കളക്ടര്‍ അരുണ്‍ കെ. വിജയന്‍, തഹസില്‍ദാര്‍ ശശിധരന്‍ പിള്ള, ആര്‍ക്കിടെക്റ്റ് റെജി മാനുവല്‍, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സി. എന്‍ജിനിയര്‍ സി. രാജേഷ്, റോഡ്‌സ് വിഭാഗം എക്‌സി. എന്‍ജിനിയര്‍ വിനോദ്കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ കെ. സതീശന്‍, ഡിഎംഒ ഡോ.എ.പി. ദിനേഷ്‌കുമാര്‍, കെഎസ്ടിപി പ്രതിനിധി പി. മധു ,അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ഇ. ഷീല, നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ഗംഗ രാധകൃഷ്ണന്‍, കൗണ്‍സിലര്‍ എച്ച്. ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍