നെടുങ്കണ്ടം കസ്റ്റഡിമരണം:കുറ്റക്കാര്‍ സര്‍വീസില്‍ ഉണ്ടാകില്ല:മുഖ്യമന്ത്രി

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ നിയമസഭ ഇളക്കിമറിച്ച് പ്രതിപക്ഷം. വിഷയത്തില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയ പ്രതിപക്ഷം വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. ലോക്കപ്പിനകത്ത് ആരെയും തല്ലുന്നതും കൊല്ലുന്നതും അംഗീകരിക്കില്ലെന്നു മുഖ്യമന്ത്രി മറുപടി നല്‍കി.ഇടുക്കിയില്‍ രാജ്കുമാറിന്റെ കൈയിലെ കോടികള്‍ തട്ടിയെടുക്കാനാണു പോലീസ് ശ്രമിച്ചത്. സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കാനും നിരപധാരികളെ കുടുക്കാനുമാണ് ശ്രമിക്കുന്നതെന്നും അടിയന്തരപ്രമേയ നോട്ടീസില്‍ സംസാരിക്കവെ പ്രതിപക്ഷ അംഗം വി.ഡി. സതീശന്‍ പറഞ്ഞു.ഇതിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ലോക്കപ്പിനകത്ത് ആരെയും തല്ലുന്നതും കൊല്ലുന്നതും അംഗീകരിക്കില്ല. ജയിലില്‍ എത്തിക്കുമ്പോള്‍ തന്നെ രാജ്കുമാറിനു പ്രയാസങ്ങളുണ്ടായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും പരസഹായം വേണ്ടിയിരുന്നു. 15നാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുക്കുന്നത്. ഇങ്ങനെയുള്ള ആളെ എന്തുകൊണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല എന്നത് അന്വേഷിക്കേണ്ടതുണ്ട്. കസ്റ്റഡിയിലെടുക്കുന്നതിനു മുമ്പ് നജീബ് എന്നയാള്‍ രാജ്കുമാറിനെ മര്‍ദിച്ചതായി മൊഴിയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കുറ്റക്കാരായ പോലീസിസുകാരെ സംരക്ഷിക്കില്ല. കുറ്റക്കാരാണെങ്കില്‍ അവര്‍ സര്‍വീസിലും ഉണ്ടാകില്ല. ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍