നെടുമങ്ങാട്: ബസ് ഓടിക്കുന്നതിനിടെ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ മൂഴി കുളപ്പള്ളി കിഴ ക്കും കരവീട്ടില്‍ കെ. ജയരാജ് (55) ആണ് മരിച്ചത്. കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍ മനഃസാന്നിദ്ധ്യം വീണ്ടെടുത്ത് ബസ് റോഡിന്റെ അരികില്‍ ഒതുക്കിനിറുത്തിയതിനാല് വലിയ ദുരന്തം ഒഴിവായി. ജയരാജിന്റെ ഇളയ മകള്‍ ഉള്‍പ്പെടെ നാല്പതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. കല്ലറ പരപ്പില്‍ രാത്രി സ്റ്റേ ഡ്യൂട്ടി കഴിഞ്ഞ് രാവിലെ 4.50 ന് നെടുമങ്ങാട്ടേക്ക് പുറപ്പെട്ട ബസ്, മൂഴി കൊല്ലയില്‍ ജംഗ്ഷനില്‍ എത്തിയപ്പോഴാണ് ജയരാജിന് നെ ഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ വേഗത കുറച്ച് ബസ് ഒതുക്കി നിറുത്തിയപ്പോഴേക്കും സീറ്റില്‍ കുഴഞ്ഞുവീണു. ഡ്യൂട്ടിക്ക് പോകാന്‍ ബസില്‍ കയറിയ മൂഴി സ്വദേശി ടി.ജി. ശിവകുമാര്‍ യാത്രക്കാരുടെ സീറ്റിലേക്ക് ജയരാജിനെ മാറ്റിയ ശേഷം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ബസ് പായിച്ചെങ്കിലും ജീവന് രക്ഷി ക്കാനായില്ല. കൊല്ലങ്കാവ് എത്തിയപ്പോഴേക്കും മരിച്ചു.പി.എസ്.സി വഴി നിയമിതനായ ജയരാജ് 11 വര്‍ഷമായി നെടുമങ്ങാട് ഡിപ്പോ യില്‍ സേവനമനുഷ്ഠിക്കുകയാണ്. അതിനുമുമ്പ് എംപ്ലോയ്മെന്റ് മുഖേനയും 10 വര്‍ഷം ഇവിടെ ജോലി നോക്കിയിട്ടുണ്ട്. വട്ടിയൂ ര്ക്കാവ് സ്വദേശിയാണ്. മരണാനന്തര ചെലവിലേക്കായി 10,000 രൂപ നെടുമങ്ങാട് ഡി.ടി.ഒ ബന്ധുക്കള്‍ക്ക് കൈമാറി. ഭാര്യ: പരേതയായ രാധാമണി. മക്കള്‍: ജയരഞ്ജിനി, ജയരാഗിണി. മരുമകന്: ഉണ്ണി. മൃതദേഹം വൈകിട്ട് വിലാപയാത്രയായി ഭാര്യാഗൃഹമായ മൂഴിയില്‍ എത്തിച്ച് സംസ്കരിച്ചു. സഞ്ചയനം ഞായറാഴ്ച വൈകിട്ട് മൂന്നിന്.ഗതാഗത മന്ത്രിക്കു വേണ്ടി സോണല്‍ ഓഫീസര്‍ ജി. അനില്‍കുമാര്‍, കോര്പറേഷന് എം.ഡിക്ക് വേണ്ടി ഡി.ടി.ഒ കെ.കെ. സുരേഷ്, കെ.എസ്.ആര്.ടി.ഇ.എ സംസ്ഥാന സെക്രട്ടറി പി.എസ്. സുമ, ജില്ലാ കണ്‍വീനര്‍ ശ്രീജ, യൂണിയന് നേതാക്കളായ ഇ. സുരേഷ്, ആര്.വി. ഷൈജുമോന്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
0 അഭിപ്രായങ്ങള്‍