ശാസ്ത്രത്തെ വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാക്കും : മന്ത്രി രവീന്ദ്രനാഥ്

വിഴിഞ്ഞം: ശാസ്ത്രത്തെ വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാക്കി സമ്പന്നമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. അദാനി തുറമുഖ കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധതാ പദ്ധതിയിലുള്‍പ്പെടുത്തി ഗവ. മുല്ലൂര്‍ പനവിള സ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 10 ക്ലാസ് മുറികളുള്ള ഇരുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം. വിന്‍സെന്റ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭാ മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് വിശിഷ്ടാതിഥിയായി. അക്കാഡമിക്ക് മികവ് വര്‍ദ്ധിപ്പിക്കുന്നതിനായി 45000 വിദ്യാലയങ്ങളെ ഹൈടെക്ക് ആക്കുന്ന പ്രക്രിയയില്‍ ആദ്യഘട്ടത്തില്‍ തന്നെ ഗവ. യു.പി.സ്‌കൂളിനെ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി ഉറപ്പു നല്‍കി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം വിദ്യാഭ്യാസ പുരോഗതിക്കായി അദാനി തുറമുഖ കമ്പനി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. നഗരസഭ മേയര്‍ വി.കെ. പ്രശാന്ത് സ്‌കൂളിന്റെ പ്രീ പ്രൈമറി വിഭാഗത്തിനാവശ്യമായ ഫര്‍ണിച്ചറുകള്‍ അടുത്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കാമെന്ന് ഉറപ്പു നല്‍കി.
വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് എം.ഡി ഡോ. ജയകുമാര്‍, തിരുവനന്തപുരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി. സുദര്‍ശന്‍, മുല്ലൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ സി. ഓമന, എസ്.എസ്.കെ.
ഡിസ്ട്രിക്ട് പ്രോജക്ട് ഓഫീസര്‍ ശ്രീകുമാരന്‍, വിഴിഞ്ഞം പോര്‍ട്ട് കോര്‍പറേറ്റ് ഹെഡ് സുശീല്‍ നായര്‍, സാമൂഹ്യപ്രതിബദ്ധത വിഭാഗം മേധാവി ഡോ. അനില്‍ ബാലകൃഷ്ണന്‍, പി.റ്റി.എ പ്രസിഡന്റ് വി.എന്‍. അജി, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ വയല്‍ക്കര ശശിധരന്‍, ഹോവ്വേ സൈറ്റ് ഹെഡ് കേതന്‍ ദവ്വേ, സി.പി.എം. കോവളം ഏരിയാ സെക്രട്ടറി അഡ്വ.
പി.എസ്. ഹരികുമാര്‍, ഡി.സി.സി ട്രഷറര്‍ അഡ്വ. കെ.വി.അഭിലാഷ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ബി.രാധാകൃഷ്ണന്‍, കോണ്‍ഗ്രസ് എസ് കോവളം മണ്ഡലം പ്രസിഡന്റ് ബി.രാജ്, സി.പി.ഐ ഏരിയാ സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണന്‍, ജനതാദള്‍ മണ്ഡലം പ്രസിഡന്റ് തെന്നൂര്‍ക്കോണം ബാബു, മുന്‍ ഹെഡ്മാസ്റ്റര്‍ രാജാമണി, പി.റ്റി.എ വൈസ് പ്രസിഡന്റ് എസ്.ലിജു, എം.പി.റ്റി.എ ചെയര്‍പേഴ്‌സണ്‍ ബി.എന്‍.മിനിമോള്‍, സ്റ്റാഫ് സെക്രട്ടറി എസ്.റ്റി ശിവകുമാര്‍, സ്‌കൂള്‍ ലീഡര്‍ കുമാരി ആന്‍സി എന്നിവര്‍ പ്രസംഗിച്ചു.
തുറമുഖ കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധതാ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന രണ്ടാമത്തെ സ്‌കൂള്‍ മന്ദിരമാണ് മുല്ലൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിലേത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍