സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഇനി മുതല്‍ ചെന്നൈയിലും

കണ്ണൂര്‍: ചെന്നൈ മലയാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താന്‍ നോര്‍ക്ക റൂട്ട്‌സ് അവസരം ഒരുക്കി. ഇതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ ജോലിക്ക് പോകുന്ന ചെന്നൈ മലയാളികള്‍ക്ക് എച്ച് ആര്‍ഡി, വിദേശകാര്യ മന്ത്രാലയം എംബസി അറ്റസ്റ്റേഷന്‍ സേവനം എന്നിവ ഇനി മുതല്‍ ചെന്നൈയിലെ ഗ്രീംസ് റോഡിലെ കെടിഡിസി റെയിന്‍ ഡ്രോപ്‌സ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സ് ഓഫീസില്‍ ലഭിക്കും. എംബസി സാക്ഷ്യപ്പെടുത്തലിന് ഏതു സംസ്ഥാനക്കാര്‍ക്കും അപേക്ഷിക്കാം. എച്ച്ആര്‍ഡി സാക്ഷ്യപ്പെടുത്തല്‍ ഒരാഴ്ച കൊണ്ടും എംബസി സാക്ഷ്യപ്പെടുത്തല്‍ ഒരു മാസം കൊണ്ടും നടത്താനാവുമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ബഹ്‌റൈന്‍, കുവൈറ്റ്, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ എംബസി അറ്റസ്റ്റേഷനുള്ള സംവിധാനവും നോര്‍ക്ക ഓഫീസില്‍ ഏര്‍പ്പെടുത്തും. അമേരിക്ക, ബ്രിട്ടന്‍, ഒമാന്‍ തുടങ്ങിയ 98 രാജ്യങ്ങളിലെ അപ്പോസ്റ്റല്‍ അറ്റസ്റ്റേഷനും ചെന്നൈ ഓഫീസില്‍ നിര്‍വഹിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) എന്നീ ടോള്‍ഫ്രീ നമ്പരിലും, 04428293020 എന്ന നമ്പരിലും ബന്ധപ്പെടണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍