കശ്മീരില്‍ ആര്‍മി റിക്രൂട്ട്‌മെന്റിനെത്തിയത് ആയിരങ്ങള്‍

ശ്രീനഗര്‍: കശ്മീരിനെ സ്വാതന്ത്രമാക്കണമെന്നും ഇന്ത്യന്‍ സൈന്യ ത്തെ തകര്‍ക്കണമെന്നും അല്‍ ഖ്വയിദ നേതാവ് അയ്മന്‍ അല്‍ സവാഹിരി ആഹ്വാനം ചെയ്തതിന് പിന്നാലെ താഴ്‌വരയില്‍ നടന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ യുവാക്കളുടെ വന്‍ തിരക്ക്. ജൂലായ് 10ന് തുടങ്ങിയ ഇന്ത്യന്‍ സൈന്യത്തിന്റെ റിക്രൂട്ട്‌മെന്റ് റാലി ഈ മാസം 16 വരെ തുടരുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രിയാണ് ഭീകരസംഘടനയായ അല്‍ ഖ്വയിദ ഇന്ത്യയെ യും സൈന്യത്തെയും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പുറത്തിറക്കിയത്. കാശ്മീരിനെ മറക്കരുതെന്നും ഇന്ത്യന്‍ സൈന്യ ത്തിനുമേല്‍ പ്രഹരമേല്‍പ്പിക്കുന്നതില്‍ കശ്മീരിലെ മുജാഹി ദ്ദീനുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അല്‍ ഖ്വയിദ തലവന്‍ ഓര്‍മിപ്പിക്കുന്നത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തില്‍ പാകിസ്ഥാന്റെ പങ്കാളിത്തത്തെക്കുറിച്ചും സവാഹിരി സന്ദേശത്തില്‍ പ്രതിപാദിക്കുന്നുണ്ട്. പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെയും ഇന്ത്യന്‍ സൈന്യത്തിന്റെയും പ്രവര്‍ത്തന ങ്ങളിലൂടെയുണ്ടായ മുറിവുകള്‍ ഒരിക്കലും മറക്കരുത്. ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിരാവസ്ഥ തകര്‍ക്കുന്നതിനായി കശ്മീരിലെ മുജാഹിദ്ദീനുകള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇതിനായി കനത്ത ആക്രമണങ്ങള്‍ നടത്തണം. പാകിസ്ഥാന്‍ സൈന്യവും സര്‍ക്കാരും പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മുജാഹിദ്ദീനുകളെ ചൂഷണം ചെയ്യുകയാണ്. അവരെ ഉപേക്ഷിക്കുകയോ ഉപദ്രവിക്കുകയോ മാത്രമാണ് പാക്കിസ്ഥാന്‍ ചെയ്യുന്നത്. പാക്കിസ്ഥാന്‍ അമേരിക്കയുടെ കയ്യിലെ കളിപ്പാവയാണെന്നും ഇന്ത്യയുമായുള്ള അതിര്‍ത്തിതര്‍ക്കം അമേരിക്കന്‍ ഇന്റലിജന്‍സ് നിയന്ത്രിക്കുന്ന ഒരു പോരാട്ടം മാത്രമാണെന്നും സവാഹിരി ഈ വീഡിയോയില്‍ പറയുന്നു.അതേസമയം, വീഡിയോ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ജമ്മു കാശ്മീരിലെ ബാരാമുള്ളയില്‍ നടന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ആര്‍മി റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ പങ്കെടുക്കാന്‍ 5500ല്‍ അധികം കാശ്മീരി യുവാക്കളെത്തിയത് തീവ്രവാദി സംഘങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. രാജ്യത്തിന് വേണ്ടി പോരാടാനാണ് തങ്ങള്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേരുന്നതെന്ന് യുവാക്കള്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകണമെന്ന് തന്റെ കൂട്ടുകാരോടും അഭ്യര്‍ത്ഥിക്കുകയാണ്. നിരവധി കട്‌റവകള്‍ കടന്നാണ് സൈന്യത്തിന്റെ ഭാഗമാകണ്ടത്. എന്നാല്‍ ഇതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണെന്നും റിക്രൂട്ട്‌മെന്റിനെത്തിയ ഒരാള്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍