യോഗിയോടു ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ പൂട്ടിയിട്ടെന്ന് ആരോപണം

ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മൊറാദാബാദ് ജില്ലാ ആശുപത്രി സന്ദര്‍ശനത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ പൂട്ടിയിട്ടതായി ആരോപണം. സന്ദര്‍ശനം കഴിഞ്ഞ് ആശുപത്രിയില്‍നിന്നു മുഖ്യമന്ത്രി മടങ്ങുന്നതു വരെ മാധ്യമപ്രവര്‍ത്ത കരെ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ പൂട്ടിയിട്ടെന്നും പുറത്ത് പൊലീസ് കാവല്‍ നിന്നെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും യോഗി സര്‍ക്കാരിനെതിരെ രംഗത്തെത്തി. യുപി സര്‍ക്കാര്‍ ജനങ്ങളുടെ ചോദ്യങ്ങളില്‍നിന്ന് ഓടിയൊളിക്കുകയാണെന്നു പ്രിയങ്ക ട്വിറ്ററില്‍ കുറ്റപ്പെടുത്തി.ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയെ ചോദ്യങ്ങളില്‍ നിന്നൊഴിവാക്കി കൊടുക്കാനാണ് നടപടിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം ജില്ലാ മജിസ്‌ട്രേറ്റ് തന്നെയാണ് വാതില്‍ തുറന്നു മാധ്യമപ്രവര്‍ത്തകരെ പുറത്തു വിട്ടതെന്നാണ് ആരോപണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍