ലോകകപ്പിന് ഇക്കുറി പുതിയ ചാമ്പ്യന്മാര്‍

ബര്‍മിംഗാം: ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപോരിന്റെ ചിത്രം തെളിഞ്ഞു. ബര്‍മിംഗാം നടന്ന രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അനായാസം കീഴടക്കി ആതിഥേയരായ ഇംഗ്ലണ്ട് ഫൈനലില്‍ എത്തി. 1992ന് ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ഫൈനലാണിത്. ഞായറാഴ്ച ലോഡ്‌സില്‍ നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ നേരിടും. ഇതോടെ ലോകകപ്പിന് പുതിയ അവകാശികള്‍ ഉണ്ടാകുമെന്ന് ഉറപ്പായി.
ഓസീസ് ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 32.1 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുക!യായിരുന്നു. ഓപ്പണര്‍മാരായ ജേസണ്‍ റോയ്(65 പന്തില്‍ 85), ജോണി ബെയര്‍‌സ്റ്റോ(43 പന്തില്‍ 34) എന്നിവരാണ് പുറത്തായത്. 
ജോ റൂട്ട്(49), ഇയോന്‍ മോര്‍ഗന്‍(45) എന്നിവര്‍ പുറത്താകാതെ ഇംഗ്ലണ്ടിനെ ഫൈനലിലേക്ക് കൈപിടിച്ച് നടത്തി. ജയത്തോടെ ലോകകപ്പ് സെമിയില്‍ ഇതുവരെ തോറ്റിട്ടില്ലെന്ന ഓസീസിന്റെ ചരിത്രവും ഇംഗ്ലണ്ട് മായ്ച്ച് കളഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍