മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് മുന്നിലെ ബസ്‌ബേ നിര്‍മാണം അവസാനഘട്ടത്തില്‍

 കോഴിക്കോട്: മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് മുന്നിലെ ബസ് ബേ നിര്‍മാണം അവസാനഘട്ടത്തില്‍. ഒരു മാസത്തിനകം പണി പൂര്‍ത്തിയാകും. മേല്‍ക്കൂരയില്‍ പോളി കാര്‍ബണേറ്റ് ഷീറ്റ് പതിച്ചു. ബസുകള്‍ കയറുന്നതിനുള്ള സൗകര്യവും യാത്രക്കാര്‍ക്കുള്ള ഇരിപ്പിടവുമാണ് ഇപ്പോള്‍ തയാറാക്കുന്നത്. ഏഴ് മാസം മുമ്പാണ് ബസ്‌ബേ യുടെ പണി ആരംഭിച്ചത്. മഴക്കാലത്തിനുമുമ്പ് പൂര്‍ത്തീകരിക്കാനായിരുന്നു പദ്ധതി. ഇതു നട ന്നില്ല. തുടര്‍ന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഇടപെട്ട് നിര്‍മാണം വേഗത്തിലാക്കി. മുമ്പുണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു നീക്കിയാണ് പുതിയതു പണിയാന്‍ ആരംഭിച്ചത്. ബസ്സ്റ്റാന്‍ഡിന് മുന്‍വശത്തെ ഫുട്പാത്തിലാണ് ആളുകളിപ്പോള്‍ ബസ് കാത്തുനില്‍ക്കുന്നത്. ഈ ഭാഗത്ത് എപ്പോഴും തിരക്കാണ്. ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ബസ് ബേകള്‍ വേണമെന്ന മേഖല നഗരാസൂത്രണ വകുപ്പിന്റെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 33 ബസ്‌ബേകള്‍ നിര്‍മിക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്. ട്രാഫിക് പോലീസുമായി ചര്‍ച്ച ചെയ്താണ് സ്ഥലങ്ങള്‍ തീരുമാനിച്ചത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍