പോക്‌സോ നിയമത്തില്‍ വധശിക്ഷയും: ഭേദഗതിക്ക് അംഗീകാരം

ന്യൂഡല്‍ഹി:കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയാനുള്ള പോക്‌സോ നിയമ ഭേദഗതിക്ക് കേന്ദ്ര മന്ത്രി സഭഅനുമതി നല്‍കി. കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തുന്നവര്‍ക്ക് വധ ശിക്ഷ അടക്കം കടുത്ത ശിക്ഷയ്ക്കുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്. കുട്ടികളുടെ അശ്‌ളീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്ക് തടവു ശിക്ഷയും കനത്ത പിഴയും ഉണ്ട്.18 വയസിനു താഴെയുള്ള കുട്ടികളുടെ സുരക്ഷയും മാന്യതയും ഉറപ്പാക്കാനുള്ള ഭേദഗതികളാണ് 2012ലെ പോസ്‌കോ നിയമത്തില്‍ വരുത്തുന്നത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളെയും ശിക്ഷയെയും കുറിച്ച് വ്യക്തത വരുത്താനും ശ്രമമുണ്ട്. കുട്ടികളുടെ ഭൗതികവും വൈകാരികവും ബൗദ്ധികവുമായ പരിരക്ഷയും സാമൂഹികമായ വികസനവും ലക്ഷ്യമിട്ടുള്ളതാണ് മറ്റു വ്യവസ്ഥകള്‍.അന്തര്‍ സംസ്ഥാന നദീ ജല തര്‍ക്ക ബില്‍അന്തര്‍ സംസ്ഥാന നദീ ജല തര്‍ക്കങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാനുള്ള ഭേദഗതി ബില്ലിനും മന്ത്രിസഭ അനുമതി നല്‍കി. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒന്നിലധികം ബെഞ്ചുകളുള്ള ട്രൈബ്യൂണല്‍ സ്ഥാപിക്കാന്‍ വ്യവസ്ഥയുണ്ട്. സംസ്ഥാനങ്ങള്‍ തമ്മില്‍ സമാവായം ഇല്ലാത്തപ്പോഴാകും ട്രൈബ്യൂണല്‍ രംഗത്തു വരിക.പാവങ്ങളുടെ പണം പിടുങ്ങുന്ന അനധികൃത ചിട്ടികളെ നിയന്ത്രിക്കാനുള്ള അനിയന്ത്രിത നിക്ഷേപ പദ്ധതി ബില്‍ ഭേദഗതിക്കും അംഗീകാരം നല്‍കി.13 തൊഴില്‍ നിയമങ്ങള്‍ ഒരു കോഡില്‍പതിമൂന്ന് തൊഴില്‍ നിയമങ്ങള്‍ ലയിപ്പിച്ച് ഒരു തൊഴില്‍ കോഡില്‍ കൊണ്ടുവരാനുള്ള പുതിയ ബില്ലിനും അനുമതി നല്‍കി. മാദ്ധ്യമ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട വര്‍ക്കിംഗ് ജര്‍ണലിസ്റ്റ് ആന്റ് ന്യൂസ്‌പേപ്പര്‍ തൊഴിലാളി നിയമം, വര്‍ക്കിംഗ് ജര്‍ണലിസ്റ്റ് വേതന നിയമം തുടങ്ങിയ തൊഴില്‍ നിയമങ്ങളാണ് ഒന്നിപ്പിക്കുന്നത്. തൊഴില്‍ നിയമങ്ങള്‍ നാല് കോഡുകള്‍ക്ക് കീഴിലാക്കുമെന്ന് കേന്ദ്ര ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍