അഫ്താബ് ആലത്തിനു ഒരു വര്‍ഷത്തെ വിലക്ക്


കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ബൗളര്‍ അഫ്താബ് ആലത്തിനു ഒരു വര്‍ഷത്തെ വിലക്ക്. അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് താരത്തിനു ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. ലോകകപ്പ് ടൂര്‍ണമെന്റിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന കുറ്റത്തിനാണ് നടപടി. 
അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ച അച്ചടക്ക സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് താരത്തെ ആഭ്യന്തരരാജ്യാന്തര ക്രിക്കറ്റില്‍നിന്നും ഒരു വര്‍ഷത്തേക്ക് വിലക്കാന്‍ തീരുമാനിച്ചത്. ലോകകപ്പിനിടെ ആലത്തിനെ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. പ്രത്യേക സാഹചര്യത്തിലാണ് നടപടിയെന്നായിരുന്നു വിശദീകരണം. 
എന്നാല്‍ സതാംപ്ടണില്‍ ടീം താമസിച്ച ഹോട്ടലില്‍ ഒരു യുവതിയോട് അപമര്യാദയായി പെരുമാറിയതാണ് താരത്തിനെതിരെ നപടി ഉണ്ടാകാന്‍ കാരണമായത്. ഇന്ത്യക്കെതിരായ മത്സരത്തിലാണ് ആലം അവസാനമായി കളിച്ചത്. അന്നായിരുന്നു ഹോട്ടലില്‍ താരം മോശം പെരുമാറ്റം നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍