സുപ്രീംകോടതി വിധികള്‍ പ്രാദേശിക ഭാഷകളില്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധികള്‍ പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കാന്‍ സംവിധാനമൊരുങ്ങുന്നു. തുടക്കത്തില്‍ ഹിന്ദി, തമിഴ്,തെലുങ്ക്,അസമീസ്, കന്നട, മറാത്തി, ഒഡിയ ഭാഷകളിലാണ് വിധിപകര്‍പ്പുകള്‍ സുപ്രീംകോടതി വെബ്‌സൈറ്റില്‍ ലഭ്യമാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 
ഇതിനായുള്ള സാങ്കേതിക സംവിധാനത്തിന് ചീഫ്ജസ്റ്റിസ് അനുമതി നല്‍കിയതായും ജൂലായ് അവസാനത്തോടെ നിലവില്‍ വന്നേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലീഷറിയാത്ത കക്ഷികള്‍ക്ക് അഭിഭാഷകരുടെ സഹായമില്ലാതെ തന്നെ തങ്ങളുടെ കേസിലെ നടപടികള്‍ മനസിലാക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. 
വിധി പറഞ്ഞദിവസം തന്നെ ഇംഗ്ലീഷിലുള്ള വിധിപകര്‍പ്പുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെങ്കിലും തര്‍ജ്ജമ ചെയ്തവ ഒരാഴ്ചയ്ക്ക് ശേഷമേ ലഭ്യമാകൂ. 
സുപ്രധാന സുപ്രീംകോടതി വിധികളുടെ സംക്ഷിപ്തരൂപവും വിവിധ ഭാഷകളില്‍ ലഭ്യമാക്കിയേക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍