കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമായി രാഹുല്‍ ഇന്ന് കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാന ങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തുനിന്നും രാജി നല്‍കിയതിനു ശേഷം ആദ്യമായാണ് രാഹുല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാ രുമായി കൂടിക്കാഴ്ച നടത്തുന്നത്. പാര്‍ട്ടിയില്‍ രാഹുലിന്റെ ഭാവി പങ്കിനെക്കുറിച്ച് സന്ദേഹം തുടരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് യോഗം.രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി തുടങ്ങിയവര്‍ ഇന്ന് വൈകുന്നേരം നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. യോഗത്തിന്റെ അജണ്ട എന്താണെന്ന് വ്യക്തമല്ല. ഹിന്ദി ഹൃദയഭൂമിയില്‍ ഉള്‍പ്പെടെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വന്‍തിരിച്ചടിയേല്‍ക്കാനുള്ള സാഹചര്യം യോഗം വിലയിരുത്തുമെന്നാണ് കരുതുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍