നദാലിനെ വീഴ്ത്തി ഫെഡറര്‍; ഫൈനല്‍ എതിരാളി ജോക്കോവിച്ച്

ലണ്ടന്‍: ഫെഡററെന്ന പുല്‍ത്തകിടിയിലെ രാജകുമാരന് റെക്കോഡ് നേട്ടത്തിലേയ്ക്ക് ഇനി ഒരു ജയം മാത്രം. വിംബിള്‍ഡണ്‍ സെമിയില്‍ കരുത്തനായ റാഫേല്‍ നദാലിനെ നിഷ്പ്രഭമാക്കികൊണ്ട് സ്വിസ് താരം ഫൈനലില്‍ കടന്നു. ആദ്യ സെറ്റില്‍ നടന്ന ശക്തമായ പോരാട്ടത്തിനുശേഷം രണ്ടാം സെറ്റ് നദാലിന് അടിയറവെച്ചെങ്കിലും പിന്നീട് എതിരാളിയെ തീര്‍ത്തും തളര്‍ത്തിക്കൊണ്ട് വോളികളുടെ മായാജാലം തീര്‍ത്ത് ഫെഡറര്‍ വിജയം കൈപ്പിടിയിലാക്കി. സ്‌ക്കോര്‍ 76-(73),16,63,64. നദാലിന്റെ 3ാം കിരീടമെന്ന മോഹം കെടുത്തിയ ഫെഡറര്‍ എത്തിനില്‍ക്കുന്നത് തന്റെ 9ാം വിംബിള്‍ഡണ്‍ കീരിടവും ഒപ്പം 21ാം ഗ്രാന്റ്സ്ലാം എന്ന നേട്ടത്തിനുമരികെയാണ്.37കാരനായ ഫെഡററുടെ എതിരാളി നിലവിലെ ചാമ്ബ്യനും റിട്ടേണ്‍ ഷോട്ടുകളുടെ വിദഗ്ധനുമായ സെര്‍ബിയന്‍ താരം നൊവാക്ക് ഡോക്കോവിച്ചാണ്. സെമിയില്‍ സ്‌പെയിനിന്റെ ബൗറ്റീസ്റ്റ അഗറ്റിനെ 62-46,63-62 ന് തോല്പിച്ചാണ് നിലവിലെ ചാ്മ്പ്യന്‍ ഫൈനലില്‍ എത്തിയത്. എന്നും തന്റെ സ്വപ്‌ന ടൂര്‍ണമെന്റാണ് വിംബിള്‍ഡണ്‍ എന്ന് വിശേഷിപ്പിച്ച ജോക്കോവിച്ച് 5ാം കിരീട നേട്ടത്തിനരികെയാണ് എത്തിനില്‍ക്കുന്നത്. നാളെയാണ് ആള്‍ ഇംഗ്ലീഷ് ക്ലബിലെ വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ ഫൈനല്‍ നടക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍