യുഎഇയില്‍ എത്തുന്നവര്‍ക്ക് സൗജന്യ സിം കാര്‍ഡ്; ടോക് ടൈമും ഡാറ്റയും ഫ്രീ

ദുബായ്: യുഎഇയിലെത്തുന്ന എല്ലാ വിനോദസഞ്ചാരികള്‍ക്കും ഇനി മുതല്‍ വിമാനത്താവള ങ്ങളില്‍ നിന്ന് സൗജന്യ സിം കാര്‍ഡ് ലഭിക്കും. അബുദാ ബിയില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഐ) മേധാവികളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലുള്ള സൗകര്യമാണ് രാജ്യമെങ്ങും വ്യാപിപ്പിക്കുന്നത്. ഒരു മാസത്തെ സമയ പരിധിയില്‍ നല്‍കുന്ന സിം കാര്‍ഡില്‍ മൂന്നു മിനിറ്റ് ടോക് ടൈം, അഞ്ച് എസ്എംഎസ്, 20 എംബി ഡാറ്റാ എന്നിവ ലഭിക്കും. 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ സിം ലഭിക്കുകയുള്ളൂ. വിസ കാലാവധി നീട്ടുന്നതിനനുസരിച്ച് സിം കാര്‍ഡിന്റെ വാലിഡിറ്റി കൂടും. വിനോദ സഞ്ചാരികള്‍ യുഎഇയില്‍ നിന്ന് പുറത്തേയ്ക്ക് കടക്കുമ്പോള്‍ സിം പ്രവര്‍ത്തന രഹിതമാകും. യുഎഇയിലെ ടെലികോം സേവനദാതാക്കളായ ഇത്തിസലാത്ത്, ഡു എന്നിവയുമായി സഹകരിച്ചാണ് വിതരണം. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍