മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ പോലീസിന് കായിക പരിശീലനം

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ മാനസി കസ മ്മര്‍ദം കുറയ്ക്കുന്നതിന് ആവ ശ്യ മായ നടപടികള്‍ സ്വീകരി ക്കുന്നതു സംബന്ധിച്ച് സംസ്ഥാ ന പോലീസ് മേധാവി ലോകനാ ഥ് ബെഹ്‌റ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. സമൂഹത്തിന് ആവശ്യമായതരത്തില്‍ സേവനം ലഭ്യമാക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥരെ മാനസികമായും ശാരീരികമായും സജ്ജരാക്കുന്നതിനാണിത്. പോലീസ് സ്റ്റേഷനുകളില്‍ യോഗ ഉള്‍പ്പടെയുള്ള കായികപരിശീലനം ആഴ്ചയില്‍ നാലുദിവസം കുറഞ്ഞത് 30 മിനിറ്റ് വീതം നടത്താന്‍ എസ്എച്ച്ഒ നടപടി സ്വീകരിക്കണം. ആദ്യദിവസങ്ങളില്‍ ഇതിനായി യോഗ അധ്യാപകരുടെയോ കായിക അധ്യാപകരുടെയോ സഹായം തേടാം. ജോലിയുടെ ഭാഗമായി വേഗത്തിലുള്ള നടത്തം, വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും കായിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നതിന് എസ്എച്ച്ഒ പ്രോത്സാഹനം നല്‍കണം. ഗാര്‍ഹികമായും ഔദ്യോഗികതലത്തിലും പ്രശ്‌നങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി അവര്‍ക്ക് കായികപരിശീലനവും കൗണ്‍സലിംഗും നല്‍കണം. പരിചയസമ്പന്നരും വിശ്വസ്തരുമായ ഉദ്യോഗസ്ഥരെ പോലീസിനകത്തുനിന്നുതന്നെ കണ്ടെത്തി മെന്റര്‍മാരായി നിയോഗിക്കണം. ഔദ്യോഗിക കാര്യങ്ങളില്‍ ആവശ്യമായ ഉപദേശം നല്‍കാനും സംശയങ്ങള്‍ ദുരീകരിക്കാനും മെന്റര്‍മാര്‍ക്ക് കഴിയും. വ്യക്തിത്വവും പരിചയസമ്പത്തുമുള്ള സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, നാലോ അഞ്ചോ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കണം. എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇത് നടപ്പിലാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കണം. സബ് ഇന്‍സ്‌പെക്ടര്‍, ഇന്‍സ്‌പെക്ടര്‍, ഡിവൈഎസ്പി റാങ്കുകളില്‍ ഉള്ളവര്‍ക്ക് ജില്ലാ പോലീസ് മേധാവിമാരോ യൂണിറ്റ് മേധാവിമാരോ ഉപദേശങ്ങള്‍ നല്‍കാം. 
ഉപദേശകനായി നിയോഗിക്കപ്പെടുന്നവര്‍ നല്ല ആശയവിനിമയ പാടവവും കഴിവും ശാന്തസ്വഭാവവും ഉള്ളവരായിരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍