മോദിയെയും ധോനിയെയും വിമര്‍ശിക്കുന്നത്

നിറുത്തൂ...:പ്രിയദര്‍ശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോനിയെയും വിമര്‍ശിക്കുന്ന വര്‍ക്കെതിരെ സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്ത്. 'മോദിയെയും ധോനിയെയും വിമര്‍ശിക്കുന്നത് നിറുത്തൂ...രാജ്യത്തിന്റെ യശസുയര്‍ത്തുന്ന പ്രവൃത്തിയിലാണവര്‍' തന്റെ ഫേസ്ബു ക്കിലൂടെയാണ് മോദിക്കും ധോനിക്കുമുള്ള പിന്തുണ പ്രിയദര്‍ശന്‍ അറിയിച്ചത്. ലോകകപ്പ് മത്സരത്തിലെ പ്രകടനത്തിന്റെ പേരില്‍ എം.എസ് ധോനികക് നേരെ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ധോനി വിരമിക്കേണ്ട സമയമായി എന്നതാണ് ഏറ്റവും കൂടുതല്‍ കേട്ടത്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് പിന്നാലെ, വിന്‍ഡിസിനെതിരേയും ഇന്നിംഗ്‌സ് പടുത്തുയര്‍ത്താന്‍ ധോനി സമയം എടുത്തതാണ് ചിലരെ പ്രകോപിപ്പിക്കുന്നത്. ഇതിനെ തിരെയാണ് പ്രിയദര്‍ശന്റെ കുറിപ്പ്.പ്രധാനമന്ത്രി നരേന്ദ്രേ മോദിയെ പിന്തുണച്ച് നേരത്തെയും പ്രിയദര്‍ശന്‍ രംഗത്തെത്തിയിരുന്നു. 'നിങ്ങളാണ് എന്റെ രാജ്യത്തിന്റെ ശക്തി. ഹൃദയം നിറഞ്ഞ ആശംസകള്‍' എന്നാണ് മോദി രണ്ടാമതും പ്രധാന്ത്രിയായി അധികാരമേറ്റപ്പോള്‍ പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍