ചിലര്‍ക്ക് ഞാന്‍ വിരമിക്കണം; ധോണി

ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ക്ക് ക്രിക്കറ്റ് ലോകത്ത് പഞ്ഞമില്ല. ഒരു കളിയില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചാല്‍ പിന്നെ സമൂഹമാധ്യമങ്ങളില്‍ ധോണിയുടെ രാജിക്കായുള്ള മുറവിളിയാണ്. എന്നാല്‍ ഇത്തരം രാജിവാര്‍ത്തകളെ ധോണി മുഖവിലക്കെടുക്കാറില്ല. എന്നാലിപ്പോഴിതാ വിരമിക്കല്‍ വാര്‍ത്തകളോട് ധോണി പ്രതികരിച്ചിരിക്കുന്നു. ക്രിക്കറ്റില്‍ നിന്ന് എന്നാണ് വിരമിക്കുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല, ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് മുമ്പെ ചിലര്‍ക്ക് ഞാന്‍ വിരമിക്കണം ധോണി പറയുന്നു. ഇവിടെ 'ചിലര്‍' എന്ന് ഉദ്ദേശിച്ചത് സഹതാരങ്ങളെയോ സപ്പോട്ടിങ് സ്റ്റാഫിനെയോ അല്ലെന്നാണ് വ്യക്തമാക്കുന്നത്. സമൂഹമാധ്യമങ്ങളിലെ പരാമര്‍ശങ്ങളാണ് ധോണിയുടെ പ്രതികരണത്തിന് പിന്നിലത്രെ. ഈ ലോകകപ്പോടെ ധോണി വിരമിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അത്തരം അഭ്യൂഹങ്ങള്‍പോലും തള്ളിക്കളയുന്നു എന്നാണ് ധോണിയുടെ ഒടുവിലത്തെ പരാമര്‍ശം വ്യകത്മാക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ധോണിയുടെ പതിഞ്ഞ താളത്തിലുള്ള ഇന്നിങ്‌സ് വന്‍ വിമര്‍ശന വിധേയമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍