കോപ്പ:അര്‍ജന്റീനയെ തകര്‍ത്തു ബ്രസീല്‍ ഫൈനലില്‍

ഹോറിസോണ്ടോ: ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന കോപ്പ അമേരിക്ക സെമിഫൈനല്‍ മല്‍സരത്തില്‍ അര്‍ജന്റീനയ്‌ക്കെതിരെ ആതിഥേയരായ ബ്രസീലിന് ജയം. അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രസീല്‍ ഫൈനലിലെത്തിയത്. ഗബ്രിയേല്‍ ജിസ്യൂസ്, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരാണ് ബ്രസീലിനായി ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ 19-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജിസ്യൂസ് ആണ് മഞ്ഞപ്പടയ്ക്കുവേണ്ടി ഗോള്‍വല കുലുക്കിയത്. മനോഹരമായ ടീം പ്രകടനത്തിലൂടെയായിരുന്നു ഈ ഗോള്‍. ആദ്യ പകുതിയില്‍ ഒപ്പമെത്താനുള്ള സുവര്‍ണാവസരം ലഭിച്ചെങ്കിലും അര്‍ജന്റീനയ്ക്ക് അത് ഗോളാക്കാനായില്ല. മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനിറ്റില്‍ മികച്ച പൊസിഷനില്‍ നിന്ന് ഗോള്‍ കിക്ക് ലഭിച്ചെങ്കിലും മെസിക്ക് അത് മുതലാക്കാനായില്ല. മത്സരത്തിന്റെ 71ാം മിനിറ്റിലാണ് ബ്രസീലിന്റെ രണ്ടാം ഗോള്‍ പിറന്നത്. റോബര്‍ട്ടോ ഫെര്‍മിനോയുടെ വകയായിരുന്നു ഗോള്‍.ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയതെങ്കില്‍ രണ്ടാംസ്ഥാനക്കാരായിരുന്നു അര്‍ജന്റീന. നാളെ നടക്കുന്ന ചിലിപെറു മത്സരത്തിലെ വിജയികളെയാണ് ബ്രസീല്‍ ഫൈനലില്‍ നേരിടുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍