കേരളം എല്ലാത്തരം ഇലക്ട്രിക് വാഹനങ്ങളും ഓടുന്ന സംസ്ഥാനമാകും: മുഖ്യമന്ത്രി


നെയ്യാറ്റിന്‍കര: ദേശീയതലത്തില്‍ എല്ലാത്തരം ഇലക്ട്രിക് വാഹനങ്ങളും ഓടുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആറാലുംമൂട്ടിലെ പൊതുമേഖലാ സ്ഥാപനമായ കേരള ആട്ടോമൊബൈല്‍സ് ലിമിറ്റഡ് പുറത്തിറക്കിയ നീംജി ഇലക്ട്രിക് ആട്ടോറിക്ഷയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഡീസലിനും പെട്രോളിനും വില പിന്നെയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയാല്‍ ഈ പ്രതിസന്ധിക്കും അന്തരീക്ഷ മലിനീകരണം തുടങ്ങിയ മറ്റ് പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും. കാറുകളും ഈ സംവിധാനത്തില്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ഇ.പി. ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ, കെ. ആന്‍സലന്‍ എം.എല്‍.എ, നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ ഡബ്‌ളിയു.ആര്‍. ഹീബ, ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ് തുടങ്ങിയവര്‍ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍