പൊള്ളുന്ന ഡല്‍ഹി; സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല

ന്യൂഡല്‍ഹി: ഡല്‍ഹി അടക്കമുള്ള തലസ്ഥാന മേഖലയില്‍ ചൂട് അതികഠിനമായി തുടരുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ഒരാഴ്ച കൂടി നീട്ടി. എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് വേനലവധി കഴിഞ്ഞ് ജൂലൈ എട്ടിനു മാത്രമേ സ്‌കൂള്‍ തുറക്കുകയുള്ളു. എന്നാല്‍, ഒന്‍പത് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് അവധി നീട്ടിയ കാര്യം അറിയിച്ചത്. സ്വകാര്യ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണ്.
മണ്‍സൂണ്‍ ഉത്തരേന്ത്യയില്‍ പലഭാഗത്തുമെത്തിയിട്ടും ഡല്‍ഹിയിലെ അന്തരീക്ഷ താപനില 44 ഡിഗ്രിയായി തുടരുകയാണ്. 30 ഡിഗ്രിയാണ് കുറഞ്ഞ താപനില. 
ജൂലൈ ഏഴ് കഴിഞ്ഞേ ഡല്‍ഹിയില്‍ മണ്‍സൂണ്‍ എത്തുകയുള്ളുയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍