കോഴിക്കോട ്- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം യാഥാര്‍ഥ്യമായി

മുക്കം: കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചെറുപുഴയ്ക്ക് കുറുകെ തോട്ടുമുക്കം കുഴിനക്കിപ്പാറ പാലം യാഥാര്‍ഥ്യമായി.മലയോര മേഖലയുടെ ചിരകാല അഭിലാഷമായിരുന്ന പാലം 23 മാസത്തിനകമാണ് നിര്‍മാണം പൂര്‍ത്തിയായത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കൊടിയത്തൂര്‍, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് തോട്ടുമുക്കം ചെറുപുഴയ്ക്ക് കുറുകെ കോണ്‍ക്രീറ്റ് പാലം എന്നത് നാട്ടുകാരുടെ വളരെക്കാലത്തെ സ്വപ്‌നമായിരുന്നു. തോട്ടുമുക്കം മേഖലയിലെ പനമ്പിലാവ്, ചുണ്ടത്തും പൊയില്‍, മൈസൂര്‍പറ്റ, എടക്കാട്ട്പറമ്പ്, മാടാമ്പി പുതിയനിടം പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കുടിയേറ്റ കാലം മുതല്‍ മലപ്പുറം ജില്ലയിലെ അരീക്കോട് അങ്ങാടിയുമായാണ് ബന്ധം. ആദ്യ ഘട്ടങ്ങളില്‍ കാല്‍നടയായായിരുന്നു യാത്ര. മഴ ക്കാലത്ത് ചെറുപുഴ നിറഞ്ഞു കവിഞ്ഞൊഴുകുമ്പോള്‍ അക്കരെ കടക്കാന്‍ മുള കൊണ്ട് കെട്ടിയുണ്ടാ ക്കിയ തൂക്കുപാലം ആയിരുന്നു ആശ്രയം. പിന്നീട് 90കളുടെ തുടക്കത്തില്‍ അടിവാരത്ത് നിന്നും പൊളിച്ചു കൊണ്ടുവന്ന ഇരുമ്പ് പാലം ഇവിടെ സ്ഥാപിച്ചു. വര്‍ഷങ്ങളോളം തോട്ടുമുക്കം കാരുടെ യാത്ര മാര്‍ഗം ഇതായിരുന്നു. പിന്നീട് ഇരുമ്പ് പാലത്തിന്റെ ഷീറ്റുകള്‍ തുരുമ്പെടുത്ത് അപകടാവസ്ഥയിലായി. 2006 ല്‍ നാട്ടുകാരനായ ജോര്‍ജ് എം. തോമസ് എംഎല്‍എ ആയ തോടെയാണ് നാട്ടുകാരുടെ മുറവിളിക്ക് അന്ത്യമാവുമെന്ന പ്രതീക്ഷ ഉണ്ടായത് . എംഎല്‍എ യുടെ ശ്രമഫലമായി 2011 ല്‍ വി.എസ്. സര്‍ക്കാര്‍ പാലത്തിന് രണ്ടുകോടി രൂപ അനുവദിച്ചു .എന്നാല്‍ തുടര്‍ന്ന് വന്ന സര്‍ക്കാരും എംഎല്‍എ യും ഇതിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കാതിരുന്നതിനാല്‍ നിര്‍മാണം നടന്നില്ല. 2014 ല്‍ മറ്റൊരു സ്ഥലത്ത് വിസിബി കം ബ്രിഡ്ജ് എന്ന പുതിയ ആശയവുമായി ചിലര്‍ രംഗത്തു എത്തി. അതു പക്ഷെ ജനങ്ങളില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി. അഞ്ചു വര്‍ഷവും പാലം പണി ആരംഭി ക്കാതെ നീണ്ടു പോയി. 2016 ല്‍ ജോര്‍ജ് എം തോമസ് വീണ്ടും എംഎല്‍എ യായതോടെ നാട്ടുകാരുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറക് മുളച്ചു. എംഎല്‍എ യുടെ ഇടപെടലിനെ തുടര്‍ന്ന് പാലത്തിന് നാലുകോടി എട്ട് ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമായി. പുതിയ മാതൃകയില്‍ പാലം പണിയുന്നതിനും തീരുമാനമായി . 2017 ഓഗസ്റ്റ് 28 ന് മന്ത്രി ജി സുധാകരന്‍ പാലത്തിന് തറക്കല്ലിടുകയും ചെയ്തു. 23 മാസത്തിനകം പണി പൂര്‍ത്തിയാ ക്കിയാണ് ഉദ്ഘാടനത്തിന് ഒരുങ്ങു ന്നത്. 85 മീറ്റര്‍ നീളവും 11.2 മീറ്റര്‍ വീതിയുമുള്ള പാലം പുതിയ മാതൃക യില്‍ ഉള്ള മനോഹരമായാണ് നിര്‍മിരിക്കുന്നത്. ശനിയാഴ്ച പകല്‍ മൂന്നരക്ക് മന്ത്രി ജി. സുധാകരന്‍ പാലം ഉദ്ഘാടനം ചെയ്യും. ജോര്‍ജ് എം.തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ഉദ്ഘാടന പരിപാടി ഗ്രാമത്തിന്റെ ഉത്സവമാക്കി മാറ്റുന്നതിന് നാട്ടുകാര്‍ സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനംആരംഭിച്ചു. സ്വാഗതസംഘം രൂപീകരണ യോഗം അസിസ്റ്റന്റ് വികാരി ഫാ.കുര്യാക്കോസ് കൊച്ചു കൈപ്പേല്‍ ഉദ്ഘാടനം ചെയ്തു. വി .എ. സണ്ണി ചെയര്‍മാനും ജോണി ഇടശേരി കണ്‍വീനറും എം. എ. റഹ്മാന്‍ ഖജാന്‍ജിയുമായ സ്വാഗത സംഘം തയ്യാറെടുപ്പിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍