ഗള്‍ഫ് കേരള വിമാനങ്ങളില്‍ ടിക്കറ്റിനു തീവില; നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വ്യോമയാന മന്ത്രാലയം

 ന്യൂഡല്‍ഹി: ഉത്സവകാലങ്ങ ളിലും അവധിക്കാലങ്ങളിലും കേരളത്തില്‍നിന്ന് വിദേശ ത്തേക്കും മറ്റുമുള്ള വിമാന യാത്രാനിരക്ക് ഉയരുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയില്‍ എംപിമാരായ പി.കെ. കുഞ്ഞാലി ക്കുട്ടി, രമ്യ ഹരിദാസ് എന്നി വരുടെ ചോദ്യത്തിനു മറുപടി യായാണ് വ്യോമയാന സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇക്കാര്യം വ്യക്തമാക്കിയത്. മേയ്, ജൂണ്‍ മാസങ്ങളില്‍ കോഴിക്കോട് ഗള്‍ഫ് മേഖലകളിലേക്കുള്ള വിമാന നിരക്കുകളില്‍ വലിയ വര്‍ധനയുണ്ടായതായി രണ്ട് എംപിമാരും ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ ഗള്‍ഫിലുള്ള പ്രവാസികളില്‍നിന്ന് സര്‍ക്കാരിനു പരാതി ലഭിച്ചിട്ടുണ്ടോ എന്നും ഇവര്‍ ചോദിച്ചു. അവധിക്കാലങ്ങളില്‍ നിയന്ത്രണാതീതമായി ഉയരുന്ന വിമാന യാത്രാനിരക്ക് നിയന്ത്രിച്ചു നിര്‍ത്താന്‍ തുടര്‍നടപടികള്‍ എടുക്കണമെന്നും ഇരുവരും ചോദ്യോത്തരവേളയില്‍ ഇന്നലെ ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യകത, ഉത്സവകാലങ്ങള്‍, വിപണി എന്നിവ കണക്കിലെടുത്ത് വിമാനക്കമ്പനികളാണ് ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതെന്നും ബുക്കിംഗ് വാഗ്ദാനം ചെയ്യുമ്പോള്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ വേഗത്തില്‍ വിറ്റുപോകുന്നതിനാല്‍ സീറ്റ് ഡിമാന്റ് കൂടുന്നതിന് അനുസരിച്ചാണ് നിരക്കില്‍ വര്‍ധന ഉണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി. വിമാന കമ്പനികള്‍ ഏര്‍പ്പെടുത്തുന്ന യാത്രാ നിരക്കുകള്‍ ഡിജിസിഎ പതിവായി നിരീക്ഷിക്കുന്നുണ്ട്. യാത്രാ നിരക്ക് ന്യായമായ നിലയില്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ടെ ന്നും ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍