ശേഖര്‍ കമ്മൂലയുടെ ചിത്രത്തില്‍ വീണ്ടും സായി പല്ലവി

സായി പല്ലവിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളിലൊന്നായിരുന്നു തെലുങ്കില്‍ പുറത്തിറങ്ങിയ ഫിദ. ശേഖര്‍ കമ്മുള സംവിധാനം ചെയ്ത ചിത്രം തെന്നിന്ത്യ ഒന്നടങ്കം ഏറ്റെടുത്ത സിനിമയായിരുന്നു. സായി പല്ലവി മുഖ്യ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ വരുണ്‍ തേജയായിരുന്നു നായകന്‍. ഇപ്പോഴിതാ ഫിദയുടെ വലിയ വിജയത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സിനിമ വരികയാണ്. നാഗചൈതന്യയാണ് ഇത്തവണ സായി പല്ലവിയുടെ നായകനായി എത്തുന്നത്. കഴിഞ്ഞ ദിവസം സെക്കന്തരാബാദിലായിരുന്നു സിനിമയ്ക്ക് തുടക്കമായത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് സംവിധായകന്‍ തന്റെ പുതിയ സിനിമയുമായി എത്തുന്നത്. വിജയ് സി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയില്‍ വന്പന്‍ താരനിരയാണ് അണിനിരക്കുന്നതെന്ന് അറിയുന്നു. ഇത്തവണയും ഒരു റൊമാന്റിക്ക് കോമഡി ചിത്രവുമായിട്ടാണ് സംവിധായകന്‍ എത്തുന്നത്. സൂര്യക്കൊപ്പമുളള എന്‍ജികെയായിരുന്നു സായി പല്ലവിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്ന ചിത്രം. നാഗചൈതന്യ ചിത്രത്തിനു പുറമെ റാണാ ദഗുപതി ചിത്രത്തിലും നായികയായി സായി പല്ലവി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍