ബാലഭാസ്‌കറിന്റെ മരണം: രഹസ്യമൊഴി എടുക്കേണ്ടവരുടെ പട്ടിക തയാറായി

തിരുവനന്തപുരം: വയനിലിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ രഹസ്യമൊഴി ഉടന്‍ രേഖപ്പെടുത്തും. രഹസ്യമൊഴി എടുക്കേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയാറാക്കി. പത്തോളം സാക്ഷികളുടെ മൊഴി എടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം
ബാലഭാസ്‌കറിനെ ജ്യൂസ് കടയില്‍ കണ്ടവരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തും. രക്ഷാപ്രവര്‍ത്തനം നടത്തിയ നന്ദു, പ്രണവ് എന്നിവരുടെ മൊഴിയും എടുക്കും. ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയശേഷം നുണപരിശോധനയില്‍ തീരുമാനം എടുക്കും. 
വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം വന്നത്. അപകടമുണ്ടായ സമയത്ത് ആരാണ് കാര്‍ ഓടിച്ചതാരെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍