എന്‍.ജി.കെയുടെ പരാജയം തീര്‍ക്കാന്‍ സൂര്യ

എന്‍.ജി.കെയ ്ക്ക് നേരിടേണ്ടി വന്ന ദയനീയ പരാജയത്തിന്റെ ക്ഷീണത്തിലാണ് തമിഴ് സൂപ്പര്‍ താരം സൂര്യ.
എന്‍.ജി.കെ പോലൊരു ചിത്രം സൂര്യ എങ്ങനെ സ്വീകരിച്ചുവെന്നാണ് ആരാധകരുടെ ചോദ്യം. പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ഒരു തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് സൂര്യ.
അജിത്തിനെ നായകനാക്കി വീരം, വേതാളം, വിവേകം, വിശ്വാസം എന്നീ ഹിറ്റുകളൊരുക്കിയ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇനി അഭിനയിക്കുന്നത്. ഈ ചിത്രത്തില്‍ തന്റെ നായികയായി നയന്‍താര മതിയെന്ന് സൂര്യ നിര്‍ദ്ദേശിച്ചതായാണ് കോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍.
ആദവന്‍, മാസ് എങ്കിറ മാസിലാമണി എന്നീ ചിത്രങ്ങളില്‍ നയന്‍സ് സൂര്യയുടെ നായികയായിട്ടുണ്ട്. മോഹന്‍ലാലിനോടൊപ്പം അഭിനയിക്കുന്ന കാപ്പാനാണ് സൂര്യയുടെ അടുത്ത റിലീസ്. കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആഗസ്റ്റ് മുപ്പതിനാണ് തിയേറ്ററുകളിലെത്തുന്നത്. തെലുങ്കില്‍ ബന്ദോബസ്ത് എന്ന പേരിലാണ് ചിത്രമെത്തുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍