ഹജ്ജ് തീര്‍ഥാടകര്‍ക്ക് 70 ലക്ഷം ബോട്ടില്‍ സംസം വിതരണം ചെയ്യും

 സൗദി റിയാദ്: വിദേശ ഹജ്ജ് തീര്‍ഥാടകര്‍ക്ക് വേണ്ടി 70 ലക്ഷം കുപ്പി സംസം തീര്‍ത്ഥജലം വിത രണം ചെയ്യുമെന്ന് സൗദി. തീര്‍ഥാ ടകര്‍ വരുമ്പോഴും നാട്ടിലേക്ക് മടങ്ങുമ്പോഴും സംസം ബോട്ടി ലുകള്‍ വിതരണം ചെയ്യും. വിമാന ത്താവളങ്ങളിലും താമസ സ്ഥല ങ്ങളിലും സംസം വിതരണം ചെയ്യാന്‍ സംവിധാനമുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളില്‍ സംസം എത്തിക്കാന്‍ യുണൈറ്റഡ് സംസം ഓഫീസ് സൗകര്യമൊ രുക്കി യിട്ടുണ്ട്. 99 ട്രക്കുകള്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്. നൂറിലേറെ ജീവനക്കാരെ പുതുതായി നിയമിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ അഞ്ച് ലിറ്റര്‍ സംസം കൊണ്ടുപോകാമെന്നും അധികൃതര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍