ഇന്ത്യ ഇക്കൊല്ലം 5ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും

ന്യൂഡല്‍ഹി: ബ്രിട്ടനെ പിന്തള്ളി ഇന്ത്യ ഈവര്‍ഷം ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയാകുമെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള വിപണി നിരീക്ഷകരായ 'ഐ.എച്ച്.എസ് മാര്‍ക്കറ്റിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇക്കൊല്ലം മൂന്നുലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉയരും. 2025ഓടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) 5.9 ലക്ഷം കോടി ഡോളറാകും. ജപ്പാനെ പിന്തള്ളി ഇന്ത്യ മൂന്നാംസ്ഥാനവും നേടുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. 2025ല്‍ ഇന്ത്യയുടെ ഉപഭോക്തൃ വിപണി 2019ലെ 1.9 ലക്ഷം കോടി ഡോളറില്‍ നിന്നുയര്‍ന്ന് 3.6 ലക്ഷം കോടി ഡോളറാ കും. 2025ഓടെ ഇന്ത്യയെ മൂന്നാംസ്ഥാനത്ത് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. വിദേശസ്വകാര്യ നിക്ഷേപം, സേവിംഗ്‌സ് എന്നിവ വര്‍ദ്ധിപ്പിച്ചും കയറ്റുമതി മേഖലയ്ക്ക് ഉണര്‍വേകിയുമാണ് ഈ ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബിസിനസ് സൗഹാര്‍ദ്ദ രാജ്യങ്ങളുടെ പട്ടികയില്‍ 77ാം റാങ്കിലേക്ക് ഇന്ത്യ കുതിച്ചെ ത്തിയിരുന്നു. ആകെ 190 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. അതേസമയം, ബിസിനസ് കരാറുകള്‍ വിജയകരമായി നടപ്പാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 163ാം സ്ഥാനത്താണ്. ഈ റാങ്കിംഗ് കൂടി മെച്ചപ്പെടേണ്ടത്, നിക്ഷേപം ആകര്‍ഷിക്കാന്‍ അനിവാര്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ സാമ്ബത്തിക സര്‍വേ സൂചിപ്പിച്ചിരുന്നു. ആഗോളആഭ്യന്തര തലങ്ങളില്‍ നിന്ന് ഒട്ടേറെ വെല്ലുവിളികള്‍ ഇന്ത്യ നേരിടുമെങ്കിലും നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ 2019 -23 കാലയളവില്‍ ഇന്ത്യയുടെ ശരാശരി ജി.ഡി.പി വളര്‍ച്ച ഏഴ് ശതമാനമായിരിക്കുമെന്നും ഐ.എച്ച്.എസ് മാര്‍ക്കിറ്റ് അഭിപ്രായപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍