തുടര്‍ച്ചയായ 5ാം മാസവും മാരുതി ഉത്പാദനം കുറച്ചു

ന്യൂഡല്‍ഹി: ആഭ്യന്തര വാഹന വിപണിയില്‍ നിന്ന് മാന്ദ്യം വിട്ടൊഴിഞ്ഞിട്ടില്ലെന്ന സൂചന ശക്തമാക്കി, കഴിഞ്ഞമാസവും ഏറ്റവും വലിയ വാഹന നിര്‍മ്മാ ണ കമ്പനിയായ മാരുതി സുസു ക്കി ഉത്പാദനം വെട്ടിക്കുറച്ചു. ഏതാനും മാസങ്ങളായി ഇന്ത്യ യില്‍ വാഹന വില്പന നെഗറ്റീവ് വളര്‍ച്ചയാണ് കുറിക്കുന്നത്. മേയില്‍ 20 ശതമാനത്തോളമായിരുന്നു വില്പന ഇടിവ്. കഴിഞ്ഞ 18 വര്‍ഷത്തെ മോശം കണക്കാണിത്. ജൂണില്‍ മാരുതിയുടെ ഉത്പാദനത്തില്‍ 15.6 ശതമാനമാണ് കുറവ്. തുടര്‍ച്ചയായ അഞ്ചാം മാസമാണ് മാരുതി ഉത്പാദനം കുറയ്ക്കുന്നത്. 1.32 ലക്ഷം യൂണിറ്റുകളില്‍ നിന്ന് 1.11 ലക്ഷം യൂണിറ്റുകളിലേക്കാണ് കഴിഞ്ഞമാസത്തെ ഉത്പാദനം കുറച്ചത്. പാസഞ്ചര്‍ വാഹന ഉത്പാദനം മാത്രം 16.34 ശതമാനം കുറഞ്ഞു. ഓള്‍ട്ടോ ഉള്‍പ്പെടെയുള്ള ചെറുകാര്‍ ശ്രേണിയുടെ ഉത്പാദനം 48.2 ശതമാനമാണ് കുറഞ്ഞത്. വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഡിസയര്‍ എന്നിവ ഉള്‍പ്പെടുന്ന കോംപാക്റ്റ് ശ്രേണിയുടെ ഉത്പാദന ഇടിവ് 1.46 ശതമാനമാണ് യൂട്ടിലിറ്റി വിഭാഗം 5.26 ശതമാനവും വാന്‍ ശ്രേണി 27.87 ശതമാനവും ഉത്പാദന നഷ്ടം കുറിച്ചു. മാരുതിയുടെ ചെറു വാണിജ്യ വാഹനമായ സൂപ്പര്‍ ക്യാരിയുടെ ഉത്പാദവും കുറഞ്ഞിട്ടുണ്ട്. മേയില്‍ മാരുതി 18 ശതമാനം ഉത്പാദന കുറവ് രേഖപ്പെടുത്തിയിരുന്നു. ഏപ്രിലില്‍ പത്തു ശതമാനവും മാര്‍ച്ചില്‍ 20.9 ശതമാനവുമായിരുന്നു കുറവ്. ജൂണിലെ മൊത്തം വാഹന വില്പന കണക്ക് നിര്‍മ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഒഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) പുറത്തുവിട്ടിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍