മുഖ്യമന്ത്രിയുടെ സെക്രട്ടറി ഉള്‍പ്പെടെ 30 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

 ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. 30 ഐഎഎസ് ഉദ്യോഗസ്ഥരെ യാണ് സ്ഥലംമാറ്റിയത്. സോ ഷ്യല്‍ വെല്‍ഫയര്‍ ഡയറക്ടര്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി, പിഡബ്ല്യുഡി സ്‌പെഷല്‍ സെക്രട്ട റി തുടങ്ങിയവരെയാണ് ഇന്നലെ രാത്രി സ്ഥലംമാറ്റിയത്. മുഖ്യമ ന്ത്രി യോഗി ആദിത്യനാഥിന്റെ സെക്രട്ടറിയായിരുന്ന മനീഷ് ഛൗഹാനെ കരിമ്പ് വകുപ്പ് കമ്മീഷണറായാണ് നിയമിച്ചത്. പിഡബ്ല്യുഡി സ്‌പെഷല്‍ സെക്രട്ടറി രാഹുല്‍ പാണ്ഡെയെ വാരാണസി ഡെവലപ്‌മെന്റ് അഥോററ്റിയുടെ വൈസ് ചെയര്‍മാനായി നിയമിച്ചു. പല ഉദ്യോഗസ്ഥര്‍ക്കും പുതിയ സ്ഥാനങ്ങള്‍ നല്‍കിയിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍