രാജ്യത്തെ ആദ്യ ഇലക്ട്രിക് എസ്‌യുവിക്ക് 25.3 ലക്ഷം

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ഇലക്ട്രിക് എസ്‌യുവി കോന ഹ്യുണ്ടായ് മോട്ടോഴ്‌സ് വിപണിയില്‍ അവതരിപ്പിച്ചു. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 452 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന വാഹനം ഡിസി ക്വിക് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ അതിവേഗം ചാര്‍ജ് ചെയ്യാം. 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ 57 മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ. ഡല്‍ഹി, മുംബൈ, കോല്‍ക്കത്ത, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ ഹ്യുണ്ടായ് കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഈ ചാര്‍ജിംഗ് സംവിധാനം ഉണ്ടായിരിക്കുക. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി സഹകരിച്ച് പൊതുജനങ്ങള്‍ക്കായുള്ള ചാര്‍ജിംഗ് കേന്ദ്രങ്ങളും ഹ്യുണ്ടായ് ഒരുക്കുന്നുണ്ട്. 7.2 കിലോവാട്ട് ലെവല്‍2 എസി വാള്‍ബോക്‌സ് ചാര്‍ജര്‍ വീട്ടിലോ ഓഫീസിലോ സ്ഥാപിക്കാന്‍ കഴിയും. ഈ രീതിയിലുള്ള ചാര്‍ജിംഗ് പോര്‍ട്ട് ഉപയോഗിക്കുമ്പോള്‍ പൂര്‍ണമായും ചാര്‍ജ് ആകാന്‍ ആറു മണിക്കൂറിലധികം സമയം വേണം. സാധാരണ ഇലക്ട്രിക് സംവിധാനത്തിലും ചാര്‍ജ് ചെയ്യാമെങ്കിലും പൂര്‍ണമായും ചാര്‍ജ് ആകാന്‍ 19 മണിക്കൂര്‍ വേണം.സ്‌പോര്‍ട്ടി രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്ന വാഹനത്തില്‍ മുന്‍ ഗ്രില്ലിലാണ് ചാര്‍ജിംഗ് പോര്‍ട്ട് ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ സ്പ്ലിറ്റ് ടൈപ്പ് ഹെഡ് ലാമ്പുകളും ഡിആര്‍എലുകളും, റൂഫ് റെയിലുകളും സ്മാര്‍ട്ട് ഇലക്ട്രിക് റൂഫും വാഹനത്തിന്റെ അഴക് വര്‍ധിപ്പിക്കുന്നുണ്ട്.ബ്രിഡ്ജ് ടൈപ് സെന്‍ട്രല്‍ കണ്‍സോള്‍, ലെതറില്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീലും സീറ്റുകളും, സോഫ്റ്റ് ടച്ച് ഡാഷ്‌ബോര്‍ഡ് എന്നിവ ഉള്ളില്‍ നല്കിയിരിക്കുന്നു. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമേയുള്ളൂവെങ്കില്‍ ഡ്രൈവര്‍ ഒന്‍ലി എയര്‍ കണ്ടീഷനിംഗ് സിസ്റ്റം തെരഞ്ഞെടുക്കാം. 10 വിധത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന പവര്‍ ഡ്രൈവര്‍ സീറ്റാണ് മറ്റൊരു പ്രത്യേകത

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍