മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും 22 വര്‍ഷത്തിനു ശേഷം

22 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ സിനിമയൊരുങ്ങുന്നു. 1997ല്‍ പുറത്തിറങ്ങിയ ഒരാള്‍ മാത്രം എന്ന സിനിമയാണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. ഈ വര്‍ഷം അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗോളാന്തര വാര്‍ത്ത, അര്‍ത്ഥം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, കളിക്കളം, നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് എന്നീ സിനിമകളാണ് മമ്മൂട്ടി സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒരുങ്ങിയിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍