നെടുമ്പാശ്ശേരിയില്‍ 15 കോടിയുടെ വിദേശനാണയ വിനിമയ തട്ടിപ്പ്

കൊച്ചി;നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ വിദേശനാണയ വിനിമയ തട്ടിപ്പ്. ഏകദേശം 15 കോടിയോളം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സംഭവത്തില്‍ കസ്റ്റംസ് നിയമലംഘനവും ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് ലംഘനവും നടന്നതായി കണ്ടെത്തിയിട്ടുണ്ട്.കൊച്ചി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇടപാടുകള്‍ നടന്നത് സ്വകാര്യ വിദേശനാണ്യ ഇടപാട് സ്ഥാപനത്തിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ബിഐ അന്വേഷണം ആരംഭിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍