13 ഓര്‍ഡിനന്‍സുകള്‍ പുനര്‍വിജ്ഞാപനം ചെയ്യും

തിരുവനന്തപുരം: നിയമസഭാസമ്മേളനം അവസാനിച്ച സാഹചര്യത്തില്‍, കാലഹരണപ്പെട്ട 13 ഓര്‍ഡിനന്‍സുകള്‍ പുനര്‍വിജ്ഞാപനം ചെയ്യാന്‍ പ്രത്യേക മന്ത്രിസഭായോഗത്തിന്റെ തീരുമാനം. കാര്‍ഷിക കടാശ്വാസ നിയമഭേദഗതി ഓര്‍ഡിനന്‍സ് അടുത്തയാഴ്ചത്തെ മന്ത്രിസഭായോഗം പരിഗണിക്കും. കേരള പൊലീസ് ഭേദഗതി ഓര്‍ഡിനന്‍സ്, കേരള മദ്രസ അദ്ധ്യാപക്ഷേമനിധി ഓര്‍ഡിനന്‍സ്, വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ (വഖഫ് ബോര്‍ഡ് സംബന്ധിച്ച അധികചുമതലകള്‍) ഓര്‍ഡിനന്‍സ്, പ്രിവന്‍ഷന്‍ ഒഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പര്‍ട്ടി ആന്‍ഡ് പേമെന്റ് ഒഫ് കോംപന്‍സേഷന്‍ ഓര്‍ഡിനന്‍സ്, മദ്രാസ് ഹിന്ദു റിലിജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് (ഭേദഗതി) ഓര്‍ഡിനന്‍സ്, പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ഓര്‍ഡിനന്‍സ്, കേരള അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ക്ഷേമനിധി (ഭേദഗതി) ഓര്‍ഡിനന്‍സ്, വെറ്ററിനറി സര്‍വകലാശാല ഭേദഗതി ഓര്‍ഡിനന്‍സ്, കേരള മുനിസിപ്പാലിറ്റി ഭേദഗതി ഓര്‍ഡിനന്‍സ്, കേരള പഞ്ചായത്തീരാജ് ഭേദഗതി ഓര്‍ഡിനന്‍സ്, പരിയാരം സഹകരണ ആശുപത്രിയും മെഡിക്കല്‍ സയന്‍സ് അക്കാഡമിയും അനുബന്ധസ്ഥാപനങ്ങളും ഏറ്റെടുക്കലും നടത്തിപ്പും ഓര്‍ഡിനന്‍സ്, സര്‍വകലാശാല നിയമങ്ങള്‍ (ഭേദഗതി) ഓര്‍ഡിനന്‍സ്, സര്‍വകലാശാല നിയമങ്ങള്‍ (രണ്ടാം നമ്പര്‍ ഭേദഗതി) ഓര്‍ഡിനന്‍സ് എന്നിവയാണ് വീണ്ടും ഇറക്കുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍