പനാജി:കര്‍ണാടകത്തിന് പിന്നാലെ ഗോവയിലും കോണ്‍ഗ്രസിനെ പിളര്‍ത്തിക്കൊണ്ട് പതിനഞ്ച് പാര്‍ട്ടി എം. എല്‍.എമാരില്‍ പത്ത് പേര് നിയമസഭയില്‍ പ്രത്യേക ഗ്രൂപ്പായി ഇരിക്കാന്‍ ഇന്നലെ സ്പീക്കര്‍ക്ക് കത്ത് നല്കി. ഈ എം. എല്‍. എമാര്ബി. ജെ. പിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ട്.പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവലേക്കറുടെ നേതൃത്വത്തില്‍ സ്പീക്കര്‍ രാജേഷ് പട്നേക്കറെ നേരിട്ട് കണ്ടാണ് സഭയില്‍ പ്രത്യേക ഗ്രൂപ്പാകുന്ന വിവരം അറിയിച്ചത്. ഇതോടെ ഗോവ സഭയില്‍ കോണ്‍ഗ്രസിന് അഞ്ച് അംഗങ്ങള്‍ മാത്രമായി.നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനം 15ന് തുടങ്ങാനിരിക്കെയാണ് കോണ്‍ഗ്രസില്‍ പ്രതിസന്ധി ഉരുണ്ടു കൂടിയത്.മുന്‍മുഖ്യമന്ത്രിമാരായ പ്രതാപ് സിംഗ് റാണെ, ദിഗംബര്‍ കാമത്ത്, രവി നായിക്, ലൂയിസിഞ്ഞോ ഫെലീറിയോ എന്നിവരും എം. എല്‍.എ അലിക്സോ റജിനാള്ഡോയുമാണ് ഇനി കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ ശേഷിക്കുന്നത്.വിമത കോണ്‍ഗ്രസ് എം. എല്‍.എമാര്‍ ഭരണകക്ഷിയായ ബി. ജെ. പിയില്‍ ചേര്‍ന്നാല്‍ 40 അംഗ സഭയില്‍ അവരുടെ അംഗസംഖ്യ 27 ആകും. ഇവരില്‍ അഞ്ച്പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നും അതിനായി ബി. ജെ. പി. സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ മൂന്ന് മന്ത്രിമാരെയും മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
0 അഭിപ്രായങ്ങള്‍