ബീച്ചുകളില്‍ സന്ദര്‍ശനത്തിന് നിയന്ത്രണം

കണ്ണൂര്‍: കടല്‍ ക്ഷോഭത്തെത്തുടര്‍ന്ന് ജില്ലയിലെ പയ്യാമ്പലം, ചാല്‍ ബീച്ച്, മുഴപ്പിലങ്ങാട്, ധര്‍മടം ചൂട്ടാട്, മീന്‍കുന്ന് തുടങ്ങിയ ബീച്ചുകളില്‍ സന്ദര്‍ശകര്‍ക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ താത്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തി. സഞ്ചാരികളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് നടപടി. പെട്ടന്നുണ്ടാവുന്ന കടല്‍ക്ഷോഭവും അതേത്തുടര്‍ന്ന് തിരമാലകള്‍ കരയിലേക്ക് വീശി അടിക്കുന്നതും കണക്കിലെടുത്ത് യാതൊരു കാരണവശാലും ബീച്ചുകളില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. മുഴപ്പിലങ്ങാട് ബീച്ചിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതും താത്കാലികമായി നിരോധിച്ചു. പയ്യാമ്പലത്ത് 15 മീറ്ററോളം തീരം കടലെടുത്തു. പയ്യാമ്പലം കടല്‍തീരത്തേക്കുള്ള പ്രധാന കവാടത്തില്‍ വടം കെട്ടിയും അപകട മുന്നറിയിപ്പ് നല്‍കിക്കൊണ്ട് കൊടികളും ലൈഫ് ഗാര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍