രാഹുല്‍ ഇടഞ്ഞ് തന്നെ, കത്തില്‍ ഒപ്പിട്ടില്ല

 ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ ഒപ്പില്ലാതെയുള്ള എ.ഐ. സി.സി കത്ത് പാര്‍ട്ടി ഘടകങ്ങള്‍ക്കും മാദ്ധ്യമപ്രവര്‍ ത്ത കര്‍ക്കും ലഭിച്ചത് ആശയക്കുഴപ്പത്തിനിടയാക്കി. ജനറല്‍ സെക്രട്ടറി (സംഘ ടന) കെ.സി വേണുഗോപാലാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തന കാര്യങ്ങ ളെക്കുറിച്ച് വിശദീകരിക്കുന്ന കത്തില്‍ ഒപ്പിട്ടിരുന്നത്. കത്തില്‍ ഒപ്പിടാന്‍ രാഹുല്‍ ഗാന്ധി വിസമ്മതിച്ചുവെന്നാണ് പറയപ്പെടുന്നത്. ഔദ്യോഗിക കാര്യങ്ങളില്‍ ഇടപെടില്ലെന്ന രാഹുലിന്റെ ഉറച്ച നിലപാടാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. സാധാരണയുള്ള പ്രസ് റിലീസുകളില്‍ സംഘടനാ സെക്രട്ടറി ഒപ്പിട്ടാണ് നല്‍കാ റുള്ളത്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്നാണ് എ.ഐ.സി.സി അദ്ധ്യക്ഷ സ്ഥാനമൊഴിയാന്‍ രാഹുല്‍ ഗാന്ധി സന്നദ്ധത അറിയിച്ചത്. മുതിര്‍ന്ന നേതാക്കളും അമ്മ സോണിയ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയുമടക്കമുള്ളവര്‍ രാജി തീരുമാനത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ വഴങ്ങിയില്ല. പകരം ആളെ കണ്ടെത്താനാണ് പാര്‍ട്ടിയോട് രാഹുല്‍ നിര്‍ദേശിച്ചത്. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ സ്ഥാന ത്തേക്ക് പൊതുസമ്മതനായ ഒരാളെ ചൂണ്ടിക്കാണിക്കാന്‍ ഇതുവരെ കോണ്‍ഗ്രസിനായിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍