ജീവനക്കാരുടെ എണ്ണം വെട്ടികുറച്ചു; രോഷം പ്രകടിപ്പിച്ച് മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: ഓഫീസ് ജീവനക്കാരുടെ എണ്ണം വെട്ടികുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രോഷം പ്രകടിപ്പിച്ച് ഡോ. മന്‍മോഹന്‍ സിംഗ്. ജീവനക്കാരുടെ എണ്ണം 14ല്‍ നിന്ന് അഞ്ചായി കുറച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അദ്ദേഹം കത്ത് നല്‍കി. യുപിഎ ഭരണത്തില്‍ മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിക്ക് 12 ജീവനക്കാരെ അനുവദിച്ചിരുന്നതായി കത്തില്‍ ചൂണ്ടിക്കാട്ടി.
നിലവിലെ ചട്ടപ്രകാരം അഞ്ചു വര്‍ഷത്തേക്കാണ് മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് കാബിനറ്റ് മന്ത്രിമാര്‍ക്കു ലഭിക്കുന്ന തോതില്‍ ഓഫീസ് സംവിധാനങ്ങളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുക. എന്നാല്‍ അഞ്ചു വര്‍ഷത്തിനു ശേഷവും ഇതു നീട്ടിനല്‍കുകയാണ് പതിവ്. ഇക്കാര്യം ആവശ്യപ്പെട്ടുള്ള കത്ത് തള്ളിയാണ് ജീവനക്കാരെ പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ട്.ഓഫീസ് ജീവനക്കാരുടെ എണ്ണം സര്‍ക്കാര്‍ വെട്ടികുറച്ചതോടെ രണ്ടു പ്യൂണ്‍, രണ്ടു പേഴ്‌സണല്‍ അസ്റ്റിസ്റ്റന്റ്, ഒരു എല്‍ഡി ക്ലാര്‍ക്ക് എന്നിവരുടെ സേവനമേ ഡോ. മന്‍മോഹന്‍ സിംഗിനു ലഭിക്കൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍