ലോക്‌സഭയില്‍ മത മുദ്രാവാക്യങ്ങള്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ മതപരമായ മുദ്രാവാക്യം വിളികള്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ള. യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിയുടെയും എഐഎംഐഎം എംപി അസദുദീന്‍ ഒവൈസിയുടെയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെയും സത്യപ്രതിജ്ഞയ്ക്കിടെ ഭരണപക്ഷത്തുനിന്ന് എംപിമാരും മന്ത്രിമാരും ജയ്ശ്രീ റാം വിളിച്ചത് സഭാ രേഖകളില്‍ നിന്നു നീക്കംചെയ്ത് പ്രോടേം സ്പീക്കര്‍ വീരേന്ദ്രകുമാറിന്റെ നടപടി ശരിയാണെന്നും സ് പീക്കര്‍ പറഞ്ഞു. മുദ്രാവാക്യ ങ്ങള്‍ ക്കും പ്ലാക്കാര്‍ഡുകള്‍ക്കുമുള്ള ഇടമല്ല പാര്‍ലമെന്റ്. അംഗങ്ങള്‍ക്ക് ആരോപണങ്ങള്‍ ഉന്നയിക്കാം. സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്യാം. എന്നാല്‍, മതപരമായ മുദ്രാവാക്യം മുഴക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഓം ബിര്‍ള വ്യക്തമാക്കി. അതേസമയം, ഇന്നലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുശേഷം ലോക്‌സഭ ചേര്‍ന്നപ്പോള്‍ തന്നെ പ്രതിപക്ഷ നിരയെ നോക്കി ജയ് ശ്രീറാം എന്നാര്‍ത്തു വിളിക്കുന്ന ഭരണപക്ഷത്തെയാണ് കണ്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍