ആര്‍എസ്എസ് ആചാര്യനെ പാഠപുസ്തകത്തില്‍നിന്ന് നീക്കി രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പൂര്‍: രാജസ്ഥാനിലെ പാഠപുസ്തകങ്ങളില്‍ ബിജെപി സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ തിരുത്തി കോണ്‍ഗ്രസ് സര്‍ക്കാര്‍. ജനസംഘം സ്ഥാപക നേതാവും ആര്‍എസ്എസ് ആചാര്യനുമായ ദീന്‍ ദയാല്‍ ഉപാധ്യായെക്കുറിച്ച് സ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ഭാഗമാണ് നീക്കിയത്. അതേസമയം, ദീന്‍ ദയാല്‍ ഉപാധ്യായെ അപമാനിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കമെന്ന് ബിജെപി ആരോപിച്ചു. നേരത്തേ, ആര്‍എസ്എസ് ആചാര്യന്‍ സവര്‍ക്കറെ ധീരനായ പോരാളിയെന്ന് പാഠപുസ്തകങ്ങളില്‍ വിശേഷിപ്പിച്ചിരുന്നതും നീക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ തിരിച്ചെത്തിയ ഉടന്‍ പാഠപുസ്തകങ്ങള്‍ പുനപരിശോധിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ റിവിഷന്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തിരുത്തുകള്‍ വരുത്താന്‍ തീരുമാനിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍