വിദ്യാഭ്യാസത്തിലൂടെ ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കണം: ഋഷിരാജ് സിംഗ്

കുന്നത്തൂര്‍:ലഹരിവിമുക്ത സമൂഹത്തിന്റെ സൃഷ്ടിക്ക് പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ബോധവല്‍ക്കരണം നടത്തണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. ബോധന 2019 ന്റെ ഭാഗമായി ഭരണിക്കാവ് ജെ.എം ഹൈസ്‌കൂളില്‍ ആരംഭിച്ച ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാനസിക സംഘര്‍ഷത്തിന്ന് അയവ് കണ്ടെത്താന്‍ ലഹരിയെ കൂട്ടുപിടിക്കുന്ന ശീലം പലപ്പോഴും കണ്ടുവരാറു ണ്ട്.ഇതില്‍ നിന്നും വിദ്യാര്‍ത്ഥികളെ പിന്‍തിരിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും കഴിയണമെന്നും ഋഷിരാജ് സിംഗ് കൂട്ടിച്ചേര്‍ത്തു. പിടിഎ പ്രസിഡന്റ് ജി.ശ്രീദാസ് അദ്ധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപിക എസ്.ശ്രീലത,സ്‌കൂള്‍ മാനേജര്‍ ഷാജി കോശി,സീനിയര്‍ അസിസ്റ്റന്റ് റെജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍