വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളത്തില്‍ നിറവ്യത്യാസം,ആശങ്കയോടെ കുടുംബങ്ങള്‍

കോഴിക്കോട്: വീടുകളില്‍ ലഭിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ കുടിവെളളത്തിന് നിറവ്യത്യാസം.
തെളിഞ്ഞ നിറത്തിനുപകരം ചെളിവെള്ളം പോലത്തെ കുടിവെള്ളമാണ് പൈപ്പുകളിലൂടെ ലഭിക്കുന്നത്.ഇതുകാരണം വീട്ടുകാരും മറ്റും ഏറെ ആശങ്കയിലാണ്.മലാപ്പറമ്പ് ഭാഗത്താണ് ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷം.
ടാപ്പ് തുറന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ചെളിവെള്ളമാണ് വരുന്നത്.ഇതുകാണുമ്പോഴെ കുടുംബങ്ങള്‍ ആശങ്കയിലാവും.ഭക്ഷണം പാകം ചെയ്യാനും മറ്റും ഉപയോഗിക്കുന്ന വെള്ളമാണ് ഇത്തരത്തില്‍ വരുന്നത്.എന്തുകൊണ്ടാണ് ഈ സ്ഥിതിയെന്ന് ആര്‍ക്കും പിടി കിട്ടുന്നില്ല.അധികൃതരുമായി ബന്ധപ്പെട്ടാലും കൃത്യമായ ഉത്തരം കിട്ടുന്നില്ലെന്ന് ആക്ഷേപമുണ്ട്.ജനങ്ങളുടെ ആരോഗ്യത്തിനും ജീവനുതന്നെയും ഭീഷണിയായിരിക്കുകയാണ് ഇത്.എന്തു ഉറപ്പിലാണ് ഈ കുടിവെള്ളം ഉപയോഗിക്കുക എന്നാണ് വീട്ടുകാര്‍ ചോദിക്കുന്നത്.നിറവ്യത്യാസമുള്ളകുടിവെള്ളം ഉപയോഗിക്കാനാവതെ നട്ടം തിരിയുകയാണ് പല കുടുംബങ്ങളും.എത്ര യുംപെട്ടെന്ന് പ്രശ്‌നം പരിഹരിച്ച് ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാവണമെന്നാവശ്യം ശക്തമായിരിക്കയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍