രാഹുല്‍ വയനാട് കളക്ട്രേറ്റില്‍: പ്രാദേശിക ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി

കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷനും നിയുക്ത എംപിയുമായ രാ ഹു ല്‍ ഗാന്ധി വയനാട് കളക്ട്രേറ്റിലെ എംപി ഫെസിലിറ്റേഷന്‍ ഓഫിസ് സന്ദര്‍ശിച്ചു. പ്രാദേശിക ജനപ്രതിനിധികളുമായി അദ്ദേഹം കൂടി ക്കാ ഴ്ച നടത്തുകയും നിവേദനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. ഇ ന്നും നാളെയും വയനാട്ടിലെ വിവിധ ഇടങ്ങളില്‍ രാഹുല്‍ റോഡ് ഷോ നടത്തും. കല്‍പറ്റ മുനിസിപ്പാലിറ്റിക്ക് സമീപത്തു നിന്നും ഇന്ന് ആരംഭിക്കുന്ന റോഡ് ഷോ കമ്പളക്കാട്, പനമരം മാനന്തവാടി, പുല്‍ പള്ളി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങിലൂടെ കടന്നുപോകും. നാളെ ഉച്ചയോടെ മുക്കത്തെ പരിപാടിക്കു ശേഷം അദ്ദേഹം കരി പ്പൂര്‍ വഴി ഡല്‍ഹിയിലേക്കു മടങ്ങും. മാവോയിസ്റ്റ് സാന്നിധ്യം കണ ക്കി ലെടുത്ത് രാഹുലിനായി വന്‍ സുരക്ഷാ സന്നാഹം പോലീസ് ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച വരെ സുരക്ഷ തുടരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍