പൊതു വിദ്യാഭ്യാസം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി എം.എം.മണി

വിഴിഞ്ഞം: പൊതു വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എം.എം.മണി. സര്‍ക്കാര്‍ എയ്ഡഡ് മേഖല അടക്കമുള്ള പൊതു വിദ്യാഭ്യാസരംഗം വളരുകയാണ് സ്വാശ്രയ മേഖലയില്‍ നിന്നും പൊതു വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ഥികളുടെ വന്‍ ഒഴുക്കാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.വിഴിഞ്ഞം എം. അലിയാര്‍ ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ച തിളക്കം2019 എന്ന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് പി.എസ്. ഹരികുമാര്‍ അധ്യക്ഷനായി. കോവളം ഏരിയായിലെ പൊതു വിദ്യാലയങ്ങളില്‍ നിന്ന് എസ്എസ് എല്‍സി പ്ലസ് ടു പരീക്ഷകളില്‍എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാര്‍ഥി കളേയും, മികച്ച വിജയം നേടിയ കോട്ടുകാല്‍ ഗവ.വി ആന്‍ഡ് എച്ച് എസ് എസ് ,അരുമാനൂര്‍ എം വി എച്ച് എസ്എസ് അധ്യാപകരേ.ും , കേരള സര്‍വകലാശാലയില്‍ നിന്നും ബിഎ, പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാം റാങ്ക് നേടിയ എസ്.എസ്. ആര്യയെ ആദരിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍,ട്രിഡ ചെയര്‍മാന്‍ സി.ജയന്‍ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, എംഎല്‍എ മാരായ സി.കെ.ഹരിന്ദ്രന്‍ ,ഐ.ബി. സതീഷ് ,പുല്ലുവിള സ്റ്റാന്‍ലി, സൊസൈറ്റി സെക്രട്ടറിഎസ്.അജിത്, കെ.ജി.സനല്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍