'ഇന്ത്യ ലോകകപ്പ് നേടുകയാണെങ്കില്‍ അത് ബുംറ കാരണമായിരിക്കും, ക്ലാര്‍ക്ക് പറയുന്നു


ലണ്ടന്‍: ഇന്ത്യ ലോകകപ്പ് നേടുകയാണെങ്കില്‍ അതിന് നിര്‍ണായകമാവുക ജസ്പ്രീത് ബുംറയുടെ പ്രകടനമായിരിക്കുമെന്ന് മുന്‍ ഓസിസ് നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക്. ബുംറ ഇന്ത്യക്ക് ലോകകപ്പ് നേടുന്നതിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണെന്നും ക്ലാര്‍ക്ക് പറഞ്ഞു.'ബുംറയ്ക്ക് കഴിവും ആരോഗ്യവും കായികക്ഷമതയും വേണ്ടുവോളമുണ്ട്. ഇത് തുടരാനായാല്‍ ഇന്ത്യക്ക് ലോകകപ്പ് നേടാന്‍ സാധിക്കും. എന്നാല്‍ ആസ്‌ട്രേലിയക്കെതിരെ ഇറങ്ങുമ്പോള്‍ ബുംറയ്ക്ക് എത്രമാത്രം തിളങ്ങാനാകുമെന്നത് സംശയമാണ്. അതിന് കാരണം ഡേവിഡ് വാര്‍ണറാണ്. ആസ്‌ട്രേലിയയാണ് കിരീടം സ്വന്തമാക്കുകയാണെങ്കില്‍ വര്‍ണറായിരിക്കും നിര്‍ണ്ണായക പങ്ക് വഹിക്കുക.' ക്ലാര്‍ക്ക് പറഞ്ഞു.പുതിയ പന്തില്‍ മായാജാലങ്ങള്‍ സാധ്യമാക്കാന്‍ ബുംറക്കാവും. മധ്യ ഓവറുകളില്‍ അധിക പേസ് നല്‍കി എതിരാളിയെ കുരുക്കാനും ഡെത്ത് ഓവറുകളില്‍ സ്പീഡ് യോര്‍കറുകള്‍ എറിയാനും ബുംറക്ക് സാധിക്കും. വിരാട് കോഹ്‌ലിക്ക് ഏതൊരു ഘട്ടത്തിലും വിശ്വസിക്കാന്‍ സാധിക്കുന്ന താരമാണ് ബുംറയെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍