പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹൈകോടതി ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനാണ് ആന്തൂര്‍ നഗരസഭയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അല്‍പ്പസമയത്തിനുള്ളില്‍ തന്നെ ഹൈക്കോടതി ഈ കേസ് പരിഗണിക്കുമെന്നാണ് അറിയുന്നത്. സാജന്റെ ആത്മഹത്യ ഖേദകരമായ സംഭവമാണെന്നും കോടതി പറഞ്ഞു. കേസില്‍ ഹൈക്കോടതി ഇടപെടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സംഭവത്തില്‍ വിശദീകരണം നല്‍കേണ്ടതായി വരും.അതേസമയം ഉദ്യോഗസ്ഥര്‍ക്കും നഗരസഭാ ചെയര്‍പേഴ്‌സണിനും എതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താനാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നതെന്നും നിയമപരമായി തന്നെ കേസിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കുമെന്നും ബെഹ്‌റ പറഞ്ഞു. കേസില്‍ നിഷ്പക്ഷമായ അന്വേഷണമായിരിക്കും ഉണ്ടാകുക എന്നും ലോക്‌നാഥ് ബെഹ്‌റ ഉറപ്പ് നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍