വാഹന നിയമം തെറ്റിക്കുന്ന വിദ്യാര്‍ഥികളെ കുടുക്കാന്‍ 'ഓപ്പറേഷന്‍ സൈലന്റ് '

വെള്ളരിക്കുണ്ട്: വിദ്യാര്‍ഥികളുടെ നിയമം ലംഘിച്ചുകൊണ്ടുള്ള ഡ്രൈവിംഗിന് തടയിടാന്‍ വെള്ളരിക്കുണ്ട് സബ് ആര്‍ടി ഓഫീസിന്റെ നേതൃത്വത്തില്‍ ഓപറേഷന്‍ സൈലന്റ് ആരംഭിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികള്‍ക്ക് ശേഷം നിയമം തെറ്റിക്കുന്നവരെ കുടുക്കാനുള്ള വിദ്യയുമായി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ രംഗത്തെത്തി. നിയമ ലംഘകരെ തടഞ്ഞു നിര്‍ത്താതെ മഫ്ടിയില്‍ നിരീക്ഷിക്കുകയും വാഹനത്തിന്റെ നമ്പറും ഫോട്ടോയും ശേഖരിച്ച് രക്ഷിതാക്കളെയും കുട്ടിയെയും വിളിച്ചുവരുത്തി നടപടി എടുക്കുന്ന പുതിയ രീതിയാണ് ഓപ്പറേഷന്‍ സൈലന്റ്. 
രാജപുരം കേന്ദ്രീകരിച്ച് നടന്ന പരിശോധനയില്‍ 20 പേര്‍ കുടുങ്ങി. അവരുടെ രക്ഷിതാക്കളെ അടുത്തദിവസം ഹാജരാവാന്‍ നിദേശിച്ചു. എംവിഐ എം.വിജയന്‍ എഎംവിഐമാരായ വി.ജെ.സാജു, സി.എ. പ്രദീപ്കുമാര്‍ എന്നിവരടങ്ങുന്ന ടീം ആണ് പരിശോധന നടത്തുന്നത്. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.എ. പ്രദീപ് കുമാര്‍ ഇന്നത്തെ ഓപ്പറേഷന് നേതൃത്വം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍