ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം: മെഡിക്കല്‍ കോളജിനും സ്വകാര്യ ആശുപത്രികള്‍ക്കുമെതിരെ കേസ്

കോട്ടയം: ചികിത്സ കിട്ടാതെ എച്ച് 1 എന്‍ 1 രോഗി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജിനും രണ്ട് സ്വകാര്യ ആശുപത്രികള്‍ക്കും എതിരെ കേസെടുത്തു. മരിച്ച തോമസിന്റെ മകള്‍ നല്‍കിയ പരാതിയിലാണ് കേസ്. ആശുപത്രികള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്കും ചികിത്സാ പിഴവിനുമാണ് കേസെടുത്തിരിക്കുന്നത്. ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും വീഴ്ച സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു. കട്ടപ്പന സ്വദേശി ജേക്കബ് തോമസാണ് ചികിത്സ കിട്ടാതെ മരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്നാണ് ജേക്കബ് തോമസിനെ മെഡിക്കല്‍ കോളജിലെത്തിച്ചത്. സംഭവത്തില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കാതിരുന്ന രോഗിയെ ബന്ധുക്കള്‍ രണ്ട് സ്വകാര്യ ആശുപത്രികളില്‍ കൊണ്ടുപോയെങ്കിലും അവരും കൈയൊഴിഞ്ഞു. കടുത്ത പനിയും ശ്വാസതടസവുമുളള അറുപത്തിരണ്ടുകാരനായ തോമസ് ജേക്കബിനെ കട്ടപ്പനയിലെ സ്വകാര്യആശുപത്രിയില്‍ നിന്ന് ബുധനാഴ്ച രാവിലെയാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍